Sub Lead

'ഹിന്ദുത്വവും തീവ്രദേശീയതയും കൂടാതെ ബിജെപിയെ നേരിടാനാവില്ല'; കോണ്‍ഗ്രസ്സിന് ഉപദേശവുമായി ശിവസേന

ഹിന്ദുത്വവും തീവ്രദേശീയതയും കൂടാതെ ബിജെപിയെ നേരിടാനാവില്ല; കോണ്‍ഗ്രസ്സിന് ഉപദേശവുമായി ശിവസേന
X

ന്യൂഡല്‍ഹി: ഹിന്ദുത്വവും തീവ്രദേശീയതയും കൂടാതെ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രയാസമാണെന്ന് ശിവസേന എംപി സജ്ഞയ് റാവത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായുള്ള ചര്‍ച്ചയിലാണ് റാവത്ത് നിലപാട് വ്യക്തമാക്കിയത്.

മഹാവിഘാസ് അഘാഡി സഖ്യത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഗോവയിലും ശിവസേന കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്ന നിര്‍ദേശവും ശിവസേന നേതാക്കള്‍ക്ക് മുന്നില്‍വെച്ചു.

'ബിജെപിക്കെതിരെ പോരാടാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാവും. ഹിന്ദുത്വവും തീവ്രദേശീയതയും കൂടാതെ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രയാസമാണ്'. സജ്ഞയ് റാവത്ത് പറഞ്ഞു. സഖ്യം സംബന്ധിച്ച അന്തിമതീരുമാനം അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിക്കുമെന്നും റാവത്ത് കൂട്ടിചേര്‍ത്തു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ഉത്തര്‍പ്രദേശിലും ഗോവയിലും മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഊ സാഹചര്യത്തില്‍ കൂടിയാണ് ശിവസേന കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടികാഴ്ച്ചയില്‍ അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് സജ്ഞയ് റാവത്ത് അറിയിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

Next Story

RELATED STORIES

Share it