മുന്‍ ഇഡി ഉദ്യോഗസ്ഥന്‍ യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി; ഇ ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ശിവസേനാ നേതാവ്

മുംബൈ: മുന്‍ ഇ ഡി ഉദ്യോഗസ്ഥനെ യുപി നിയമസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയ സാഹചര്യത്തില്‍ ഇ ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഇ ഡിയില്‍ നിന്ന് സ്വയം വിരമിച്ചശേഷമാണ് മുന്‍ ഇ ഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിങ് ലഖ്‌നോവിലെ സരോജനി നഗര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്.
യുപിയില്‍ 50-60 സീറ്റിലാണ് ശിവസേന മല്‍സരിക്കുന്നത്.
ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവര്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ ടിക്കറ്റ് നല്‍കുകയു ചെയ്യുന്നു- സഞ്ജയ് റാവത്ത് എം പി പറഞ്ഞ. രാജ്യസഭയിലെ ശിവസേനാ അംഗമാണ് റാവത്ത്.
ബിജെപി ടിക്കറ്റില്‍ മല്‍സിക്കാന്‍ ഇ ഡിയില്‍ ഉദ്യോഗസ്ഥര്‍ മല്‍സരിക്കുമ്പോള്‍ ഇത്തരം ഏജന്‍സികളെ എങ്ങനെയാണ് വിശ്വസിക്കാനാവുകയെന്ന് അദ്ദേഹം ചോദിച്ചു.
ഇ ഡി ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും എത്തിയിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
RELATED STORIES
ഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTആലുവയില് ബൈക്കുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്, 7000 പേരെ...
14 Aug 2022 7:37 AM GMTവിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള് ക്ഷേമപദ്ധതിയുടെ ഭാഗം;...
14 Aug 2022 7:32 AM GMT