Sub Lead

'ഹനുമാന്‍ ചാലിസ' പാടിയാല്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലെ ചൈനീസ് പട്ടാളം പിന്തിരിയുമോ?ബിജെപിക്കെതിരേ പരിഹാസവുമായി ശിവസേന

ബിജെപിയുടെ ലക്ഷ്യം ഹിന്ദു-മുസ്‌ലിം തര്‍ക്കങ്ങളും കലാപങ്ങളും സൃഷ്ടിക്കുക എന്നത് മാത്രമാണെന്നും 'സാമ്‌ന'യുടെ എഡിറ്റോറിയല്‍ ശിവസേന ആരോപിച്ചു

ഹനുമാന്‍ ചാലിസ പാടിയാല്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലെ ചൈനീസ് പട്ടാളം പിന്തിരിയുമോ?ബിജെപിക്കെതിരേ പരിഹാസവുമായി ശിവസേന
X

മുംബൈ: മുന്‍ സഖ്യകക്ഷിയായ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന.ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറുമ്പോള്‍ ഹനുമാന്‍ ചാലിസ പാടിക്കൊണ്ടിരുന്നാല്‍ മതിയോ എന്ന് ശിവസേന ചോദിച്ചു. ശിവസേനാ മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിലാണ് ബിജെപിയെ പരിഹസിച്ച് ശിവസേന രംഗത്ത് വന്നത്.

ബിജെപിയുടെ ഹിന്ദുത്വം സ്വാര്‍ത്ഥവും പൊള്ളയും ആണെന്നും കാവി പാര്‍ട്ടിയുടെ 'നവ ഹിന്ദുത്വവാദികള്‍' രാജ്യത്ത് വിഭജനത്തിന് മുമ്പുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ശിവസേന അവകാശപ്പെട്ടു.ബിജെപിക്ക് ഹിന്ദുത്വയുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപിയുടെ ലക്ഷ്യം ഹിന്ദു-മുസ്‌ലിം തര്‍ക്കങ്ങളും കലാപങ്ങളും സൃഷ്ടിക്കുക എന്നത് മാത്രമാണെന്നും 'സാമ്‌ന'യുടെ എഡിറ്റോറിയല്‍ ശിവസേന ആരോപിച്ചു.

'ബിജെപിയുടെ ഹിന്ദുത്വവാദം കേവലം സ്വാര്‍ഥവും പൊള്ളയായതുമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി കലാപങ്ങള്‍ സൃഷ്ടിക്കുന്നതിലും സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന സംശയം ശക്തമാവുകയാണ്. ഹനുമാന്‍ ചാലിസ പാടിക്കൊണ്ടിരുന്നാല്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലെ ചൈനീസ് പട്ടാളം പിന്തിരിയുമോ? എങ്കില്‍ കുഴപ്പമില്ല.കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പള്ളിക്ക് പുറത്ത് 'ഹനുമാന്‍ ചാലിസ' പാടി പരിഹരിക്കുമോ എന്നും ബിജെപിയെ പരിഹസിച്ച് കെണ്ട് ശിവസേന ചോദിച്ചു.

പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍,ഹനുമാന്‍ ചാലിസ വെക്കുന്നതിന് വേണ്ടി ഉച്ചഭാഷിണി വാങ്ങി നല്‍കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്ക് എതിരെയും ശിവസേനയുടെ മുഖപ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.

രാമനവമി ദിനത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മെസ്സില്‍ മാംസം വിളമ്പിയതിന്റെ പേരില്‍ എബിവിപി നടത്തിയ ആക്രമണത്തിലൂടെ പണപ്പെരുപ്പവും, തൊഴിലില്ലായ്മയും തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഡിറ്റോറിയല്‍ പറഞ്ഞു.ബിജെപി ശ്രീരാമന്റെ നാമത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ശിവസേന അവകാശപ്പെട്ടു.


Next Story

RELATED STORIES

Share it