Latest News

നിങ്ങളെന്താണ് നെഹ്‌റുവിനെ ഇത്ര വെറുക്കുന്നത്?; കേന്ദ്രത്തിന്റേത് ഇടുങ്ങിയ ചിന്താഗതിയെന്നാരോപിച്ച് ശിവസേന

നിങ്ങളെന്താണ് നെഹ്‌റുവിനെ ഇത്ര വെറുക്കുന്നത്?; കേന്ദ്രത്തിന്റേത് ഇടുങ്ങിയ ചിന്താഗതിയെന്നാരോപിച്ച് ശിവസേന
X

മുംബൈ: രാഷ്ട്രത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ നിന്ന് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയ കേന്ദ്രത്തിന്റേത് ഇടുങ്ങിയ മനഃസ്ഥിതിയാണെന്ന വിമര്‍ശനവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്. 75ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. നെഹ്‌റുവിനോട് എന്താണ് ഇത്ര വെറുപ്പെന്നു റാവത്ത് ചോദിച്ചു.

റോഖ്‌ധോക് എന്ന പേരില്‍ ശിവസേന മുഖപത്രത്തില്‍ എഴുതിയ കോളത്തിലാണ് റാവത്ത് കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്തുവന്നത്. ഐസിഎംആര്‍ തയ്യാറാക്കിയ പോസ്റ്ററില്‍ അബ്ദുല്‍ കലാം ആസാദ്, നെഹ്‌റു എന്നിവരുടെ ചിത്രങ്ങളാണ് ഒഴിവാക്കിയ നടപടി രാഷ്ട്രീയപകപോക്കലാണെന്നും ലേഖനം ആരോപിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവര്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു നായകരെ പുറത്തുനിര്‍ത്തുകയാണ.് അത് രാഷ്ട്രീയപകപോക്കലാണ്. അത് നല്ലതല്ലെന്നു മാത്രമല്ല, ഇടുങ്ങിയ ചിന്തയുടെ ലക്ഷണവുമാണ്. സ്വാതന്ത്ര്യസമരസേനാനികളെ അപകീര്‍ത്തിപ്പെടുത്തലുമാണ്- റാവത്ത് എഴുതുന്നു.

നെഹ്‌റുവിന്റെ നയങ്ങളോട് ഒരാള്‍ക്ക് വിമര്‍ശനമുണ്ടാവാം. എന്നാല്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും പളനിസ്വാമിയുടെയും ചിത്രം അച്ചടിച്ച സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റേത് ഒരു മാതൃകയാണെന്നും റാവത്ത് പറഞ്ഞു.

സ്റ്റാലിന്‍ രാഷ്ട്രീയപക്വത കാണിച്ചു. നിങ്ങളെന്താണ് നെഹ്‌റുവിനെ ഇത്ര വെറുക്കുന്നത്. രാഷ്ട്രം ഒരു ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നു- ബിജെപിയെ പേരെടുത്തുപറയാതെയായിരുന്നു റാവത്തിന്റെ പല വിമര്‍ശനവും.

Next Story

RELATED STORIES

Share it