You Searched For "Kerala Blasters "

ബ്ലാസ്‌റ്റേഴ്‌സിന് സന്തോഷ ഞായര്‍; എടികെയെ 1-0ന് തകര്‍ത്തു

12 Jan 2020 4:28 PM GMT
ഹാളീചരണ്‍ നര്‍സാറി ബ്ലാസ്‌റ്റേഴ്‌സിന് ആവേശ ജയമൊരുക്കി. ഇതോടെ ഈ സീസണില്‍ എടികെയെ രണ്ടാം തവണയും കീഴടക്കുന്ന ടീമായി ബ്ലാസ്‌റ്റേഴ്‌സ്.

കോവളം എഫ്സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും

4 Jan 2020 2:14 AM GMT
ലീഗില്‍ കോവളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സിനെ സമനിലയില്‍ കുരുക്കിയ കോവളം എഫ്സി രണ്ടാം മത്സരത്തില്‍ ഗോകുലം കേരളയോട് തോല്‍വി വഴങ്ങിയിരുന്നു.

ഐഎസ്എല്‍: സമനില വിടാതെ ബ്ലാസ്‌റ്റേഴ്‌സ്

28 Dec 2019 4:51 PM GMT
നോര്‍ത്ത് ഈസ്റ്റിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികളുടെ മുന്നില്‍ ഒരിക്കല്‍ കൂടി സമനില വഴങ്ങി. ആദ്യപകുതിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മറ്റൊരു പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.സമനിലയോടെ ബ്ലാസ്റ്റേഴസ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ

28 Dec 2019 3:13 AM GMT
വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം.

ഐഎസ്എല്‍: ചെന്നൈയിനെതിരേ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

20 Dec 2019 5:18 PM GMT
ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ ചെന്നൈന്‍ എഫിസിയോട് പരാജയപ്പെട്ടത്. ആന്ദ്രേ ഷെംബ്രി, ലല്ലിയന്‍സുവാല ചങ്‌തെ, നെറിജുസ് വാല്‍സ്‌കിസ് എന്നിവരാണ് ചെന്നൈയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

പരാജയത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട് ബ്ലാസ്‌റ്റേഴ്‌സ്;ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കം

13 Dec 2019 4:44 PM GMT
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കമാണ്. ജംഷഡ് പൂര്‍ എഫ്‌സിക്കായി 33ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പീറ്റിയും,ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം സി കെ വിനീത് 71ാം മിനിട്ടിലും ഗോള്‍ നേടിയപ്പോള്‍ 75ാം മിനിട്ടിലും 85ാം മിനിട്ടിലും മെസി ബൗളിയുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളും

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

1 Dec 2019 5:06 PM GMT
കേരളാ ബ്ലാസ്റ്റേഴ്‌സ് 2. എഫ് സി ഗോവ-2 എന്നതാണ് സ്‌കോര്‍. സെര്‍ജിയോ സിഡോഞ്ച, മെസി ബൗളി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍, മൊര്‍ട്ടാഡ ഫാള്‍, ലെനി റൊഡ്രീഗസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ചുവപ്പ് കാര്‍ഡ് കണ്ട് മൊര്‍ട്ടാഡ ഫാള്‍ പുറത്തായതിനാല്‍ പത്ത് പേരുമായാണ് അവസാന 40 മിനുറ്റ് ഗോവ കളിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോവയടുടെ ലെനി റൊഡ്രിഗസിന്റെ ഗോളാണ് നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമെന്ന സ്വപ്‌നം തട്ടിയകറ്റിയത്

ഐഎസ്എല്‍: ബംഗളൂരുവിനോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

23 Nov 2019 5:20 PM GMT
സുനില്‍ ഛേത്രിയാണ് (55) ബംഗളൂരുവിനായി ഗോള്‍ അടിച്ചത്. ഹെഡറിലൂടെയായിരുന്നു ഗോള്‍.

മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സില്‍

23 Nov 2019 4:51 PM GMT
27 കാരനായ ഡ്രോബറോവ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ എഫ്കെ വര്‍ദറുമായിട്ടാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുര്‍സിലാഗോസ് എഫ്‌സി, എഫ്‌സി യുറാര്‍ട്ടു യെരേവന്‍, അരിസ് ലിമാസ്സോള്‍, ഓഹോദ് അല്‍ മദീന എന്നീ ക്ലബ്ബുകള്‍ക്കായും വ്‌ളാറ്റ്‌കോ ബൂട്ടണിഞ്ഞിട്ടുണ്ട്

ഐഎസ്എല്ലില്‍ നാളെ ബ്ലാസ്‌റ്റേഴ്‌സ് - ബംഗളുരു പോരാട്ടം

22 Nov 2019 6:24 PM GMT
രണ്ട് ടീമും ലീഗില്‍ ഒരു മല്‍സരം മാത്രമാണ് ജയിച്ചിട്ടുള്ളത്.

കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് : ഫുട്ബാള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്

15 Nov 2019 9:29 AM GMT
കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് എന്നപേരില്‍ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങും. നോര്‍ത്ത് കളമശേരിയിലെ, പാര്‍ക്ക് വേയില്‍ നവംബര്‍ 17നാണ് ആദ്യ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുക

ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് ഒഡീഷ

8 Nov 2019 4:43 PM GMT
നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍് കഴിയാതെ വന്നതോടെ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റഴേസ് ഒരു പോയിന്റുകൊണ്ട് തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. ഇത്രയും പോയിന്റുതന്നെയുള്ള ഒഡീഷ അഞ്ചാം സ്ഥാനത്തും.നവംബര്‍ 23ന് ബംഗളുരുവില്‍ ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം

ഐഎസ്എല്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരേ

8 Nov 2019 5:09 AM GMT
ലീഗിലെ നാലാം മല്‍സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും തോല്‍വി നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയം മാത്രം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.

കലൂര്‍ സ്റ്റേഡിയം: ജിസിഡിഎയുടെ വാദഗതികള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്‌സ്

4 Nov 2019 2:52 PM GMT
കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികള്‍ വാസ്തവത്തിന് നിരക്കാത്തതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു

കലൂര്‍ സ്‌റ്റേഡിയം: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിസിഡിഎ

2 Nov 2019 12:13 PM GMT
നാലാം സീസണിലെ ഒമ്പതു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌റ്റേഡിയത്തിലെ സംവിധാനങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഫീഷ്യലുമായി ചേര്‍ന്ന് വിലയിരുത്തിയപ്പോള്‍ 53.7 ലക്ഷം രൂപയുടേതായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ 24 ലക്ഷം രൂപ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് അടച്ചതെന്നും ചെയര്‍മാന്‍ വി സലിം വ്യക്തമാക്കി. അഞ്ചാം സീസണ്‍ കഴിഞ്ഞപ്പോള്‍ കേടുപാടുകള്‍ വിലയിരുത്തി മുന്‍ ബാധ്യത കൂടിച്ചേര്‍ത്തപ്പോള്‍ 48.89 ലക്ഷം രൂപയായി. ആറാം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് കേടുപാടുകള്‍ ബ്ലാസ്റ്റേഴ്‌സ് തന്നെ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മല്‍സരം നടത്താന്‍ സമ്മതം നല്‍കുകയായിരുന്നു.എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വാക്കു പാലിച്ചില്ലെന്നും പകരം സ്‌റ്റേഡിയത്തിലെ തകരാറിന്റെ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു

മുംബൈയ്ക്കു മുന്നില്‍ അടി പതറി കേരള ബ്ലാസ്റ്റേഴ്‌സ്

24 Oct 2019 4:54 PM GMT
കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി വീഴ്ത്തിയത്. രണ്ടാം പകുതിയുടെ 82ാം മിനിറ്റില്‍ ടുണീഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് അമീന്‍ ചെര്‍മിതിയുടെ ബൂട്ടില്‍ നിന്നാണ് മുംബൈയുടെ വിജയ ഗോള്‍ പിറന്നത്

ഐഎസ്എല്‍: ആത്മവിശ്വാസത്തോടെ ബ്ലാസറ്റേഴ്‌സ് ഇന്ന് മുംബൈയ്‌ക്കെതിരെ

24 Oct 2019 1:47 AM GMT
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തുടര്‍ച്ചയായ രണ്ടാം ഹോം മല്‍സരത്തിനിറങ്ങുന്നു. വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കരുത്തരായ എടികെയോട് പിന്നില്‍ നിന്ന ശേഷം പൊരുതികളിച്ച ബ്ലാസ്‌റ്റേഴ്‌സ് 2-1 ന് ജയിച്ചിരുന്നു. ഈ സീസണിലെ ആദ്യ മല്‍സരമാണ് ഇന്ന് മുംബൈ സിറ്റിക്ക്. പരിക്കും താരങ്ങള്‍ ഒത്തിണക്കത്തിലേക്ക് എത്താത്തതും ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും എടികെക്കെതിരെ നേടിയ വിജയം മുംബൈയ്‌ക്കെതിരെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ

കൊല്‍ക്കത്തയെ വീഴ്ത്തി ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

20 Oct 2019 4:42 PM GMT
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് കൊല്‍ക്കത്തയായിരുന്നു. കേരളത്തിന്റെ മണ്ണില്‍ കൊച്ചിയെ ഞെട്ടിച്ചുകൊണ്ട് അഞ്ചാം മിനിറ്റില്‍ മെക്കുവാണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്.

ഐഎസ്എല്‍: ഇനി ഫുട്‌ബോള്‍ ആരവത്തിന്റെ നാളുകള്‍;എടികെക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തില്‍

19 Oct 2019 2:17 PM GMT
നാളെ വൈകുന്നേരം കേരളം 7.30 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ കല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും.കഴിഞ്ഞ തവണയും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. അന്ന് ബ്ലാസ്റ്റേഴ്സ് ആദ്യമായി എടികെയെ തോല്‍പ്പിച്ചിരുന്നു.സീസണില്‍ ബ്ലാസ്റ്റേഴ്സ് ആകെ ജയിച്ച രണ്ടു കളികളിലൊന്നായിരുന്നു അത്. എന്നാല്‍ പിന്നീട് അങ്ങോട്ട് തുടരെ തുടരെ മല്‍സരങ്ങള്‍ തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട് മടങ്ങുകയായിരുന്നു.എന്നാല്‍ അന്നത്തെ തോല്‍വികള്‍ക്ക് ഇക്കുറി പ്രതികാരം ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് നാളെ മുതല്‍ കളം നിറയുമെന്ന് പ്രതീക്ഷയിലാണ് കാണികള്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ ഉറപ്പു കൂട്ടാന്‍ രാജു ഗെയ്ക്വാദ്

18 Oct 2019 3:26 PM GMT
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കായി കളിച്ച് പരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. ഐ-ലീഗില്‍ പൈലന്‍ ആരോസിനൊപ്പമാണ് രാജു തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ ദേശീയ അണ്ടര്‍ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോല്‍പ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചു. ഐഎസ്എല്ലിന്റെ അവസാന പതിപ്പില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ ഭാഗമായിരുന്നു രാജു

'കേശു' കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

18 Oct 2019 12:26 PM GMT
ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകല്‍പ്പനകള്‍ ആരാധകരില്‍ നിന്ന് കെബിഎഫ്‌സി ട്രൈബ്‌സ് പ്ലാറ്റ്ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്‌സി ട്രൈബ്‌സ് പ്ലാറ്റ്ഫോമിലൂടെ രൂപകല്‍പ്പനകള്‍ നല്‍കി മല്‍സരത്തില്‍ പങ്കാളിയായത്. ലഭിച്ച നിരവധി എന്‍ട്രികളില്‍ നിന്നും തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്‍കിയ രൂപകല്‍പ്പനയാണ് ഐഎസ്എല്‍ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് ടിക്കറ്റ് വില്‍പന ആരംഭിച്ചു

11 Oct 2019 11:50 AM GMT
ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ ലഭ്യമാകും. കേരള ബ്ലാസ്റ്റേഴ്സ് ടീം കളികള്‍ക്കായി അണിയുന്ന ജേഴ്‌സിയുടെ തനി പകര്‍പ്പുകളും, ആരാധകര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ജേഴ്‌സികളും ഇതിലൂടെ ലഭിക്കും.ഒരു ആരാധകന് പേയ്ടിഎം,ഇന്‍സൈഡര്‍.ഇന്‍ എന്നിവയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങാം. ഗാലറികള്‍ക്ക് 250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 300,500,850, എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്ക്. വിഐപി ടിക്കറ്റുകള്‍ക്ക് 2000 രൂപയാണ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായി കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട്

8 Oct 2019 12:46 PM GMT
കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാന്‍ അവസരം ലഭിക്കും.കൂടാതെ അംഗത്വം എടുത്ത ആരാധകര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിലുപരിയായി പ്രത്യേക അവസരങ്ങള്‍ ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകള്‍ക്ക് സ്റ്റേഡിയത്തില്‍ ഏറ്റവും ആദ്യം മികച്ച സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു സാധിക്കും. കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന ആക്‌സസ് കോഡ് ഉപയോഗിച്ച് പേടിഎം, ഇന്‍സൈഡര്‍ ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടാതെ ക്ലബ്ബിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചില തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനുമുള്ള അവസരം ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ഓഗ്ബെച്ചേ നയിക്കും

1 Oct 2019 2:06 PM GMT
നൈജീരിയന്‍ താരമായ ഓഗ്ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. സെന്‍ട്രല്‍ ഫോര്‍വേഡ് പൊസിഷനില്‍ മികച്ച മുന്നേറ്റങ്ങള്‍ക്ക് കരുത്തുള്ള ഓഗ്ബച്ചേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, നെതെര്‍ലാന്‍ഡ് ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.പതിനേഴാം വയസ്സില്‍ പാരീസ് സെയ്ന്റ് ജര്‍മെയിന്‍ (പിഎസ്ജി) ക്ലബ്ബിനായി കളിച്ച ഓഗ്ബെച്ചേ 2018ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തുന്നതിനു മുന്‍പായി ലാലിഗയില്‍ റിയല്‍ വല്ലഡോളിഡ്, മിഡില്‍സ്‌ബ്രോ എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 2002 നും 2005 നും ഇടയില്‍ നൈജീരിയന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അദ്ദേഹം 2002 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്

'ഹോം സ്റ്റേഡിയം ആന്തം ' ; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് രചനകള്‍ തയാറാക്കി നല്‍കാം

26 Sep 2019 2:05 AM GMT
ആരാധകര്‍ക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് മല്‍സരം ഒരുക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ന്റെ വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയില്‍ കളികള്‍ക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക. ആരാധകര്‍ക്ക് മികച്ച സംഗീത രചനകള്‍ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. വിജയികള്‍ക്ക് അവരുടെ സംഗീതം ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മല്‍സരങ്ങള്‍ക്കിടയില്‍ സ്റ്റേഡിയത്തില്‍ ആസ്വദിക്കാം

കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരുടെ അനാസ്ഥ മൂലമെന്ന്

12 Sep 2019 2:29 PM GMT
കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരായ മിച്ചി സ്‌പോര്‍ട്‌സിന്റെ അനാസ്ഥ മൂലമാണെന്ന് മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്ന എമിറേറ്റ്‌സ് ഫസ്റ്റ് മാനേജിങ് ഡയറക്ടര്‍ ജമാദ് ഉസ്മാന്‍. ഇതേക്കുറിച്ച് മിച്ചി സ്‌പോര്‍ട്‌സ് പ്രിതിനിധികള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഷില്ലോങ് ലാജോങ് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മുവാന്‍പുയയ കേരള ബ്ലാസ്റ്റേഴ്‌സില്‍

2 Sep 2019 12:41 PM GMT
മിസോറോം സ്വദേശിയായ 21കാരനായ സാമുവല്‍ 2015ല്‍ ഷില്ലോംഗ് പ്രീമിയര്‍ ലീഗില്‍ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്‌കോററായി. 2016ല്‍ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച സാമുവല്‍ മിനര്‍വ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിച്ച പരിചയവുമുണ്ട്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീല്‍ഡര്‍. തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ റെക്കോര്‍ഡുമായാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ പര്യടനം യുഎഇ യില്‍;ആദ്യ മല്‍സരം ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറക്കെതിരെ

29 Aug 2019 11:43 AM GMT
നാല് ആഴ്ച ദൈര്‍ഘ്യമുള്ള പ്രീസീസണ്‍ സെപ്റ്റംബര്‍ 4ന് ആരംഭിക്കും. ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യുഎഇയിലെ പ്രഫഷണല്‍ എ, ബി ഡിവിഷന്‍ ക്ലബ്ബുകള്‍ക്കെതിരെ നാല് മല്‍സരങ്ങള്‍ കളിക്കും.സെപ്തംബര്‍ ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറ,12 ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്,20ന് എമിറേറ്റ്‌സ് ക്ലബ്, റാസ്അല്‍ഖൈമ,27ന് അല്‍ നാസര്‍ ക്ലബ്,ദുബായ് എന്നിങ്ങനെയാണ് മല്‍സരം

മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നു

28 Aug 2019 12:27 PM GMT
എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് മുഹമ്മദ് റാഫി പറഞ്ഞു

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് മുന്‍ സിഇഒ പുതിയ ടീം ഹൈദരാബാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമ

28 Aug 2019 3:49 AM GMT
ഹൈദരാബാദ് ഐ ടി വ്യവ സായി വിജയ് മാധുരിയും, വരുണുമാണ് പുതിയ ടീമിനെ ഏറ്റെടുത്തിട്ടുള്ളത്.ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാനേജര്‍ ആയി എത്തിയ വരുണ്‍് ചെന്നെയിന്‍ ടീം ഐ എസ് എല്‍ നേടിയപ്പോള്‍ അവരുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു.പിന്നീട് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി തിരികെയെത്തി.കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് വിട്ട വരുന്‍ ഇപ്പോള്‍ സംരഭകന്റെ റോളില്‍ ആണ് തിരികെ എത്തിയിരിക്കുന്നത്

കാമറൂണ്‍ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

24 Aug 2019 5:07 PM GMT
186 സെന്റിമീറ്റര്‍ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക.

ഐഎസ്എല്‍ ഒക്ടോബര്‍ 20 മുതല്‍; ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍

23 Aug 2019 11:16 AM GMT
വൈകിട്ട് 7.30 നാണ് മല്‍സരം. 2020 ഫെബ്രുവരി 23 വരെയുള്ള മല്‍സരങ്ങളുടെ ഫിക്‌സചറാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ഫിക്‌സചര്‍ പ്രകാരം ലീഗ് ഘട്ടത്തില്‍ 90 മല്‍സരങ്ങളാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിനെയും എടികെയും കൂടാതെ പൂനെ സിറ്റി,ജംഷഡ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി,ബംഗളരു എഫ് സി,എഫ് സി ഗോവ,നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്.ഡല്‍ഹി ഡൈനാമോസ്,ചെന്നൈന്‍ എഫ് സി എന്നീ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജെയ്റോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

21 Aug 2019 11:20 AM GMT
ജെയ്റോ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജെയ്റോ റോഡ്രിഗസ് പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്

ഇന്ത്യന്‍ വിംഗര്‍ സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

17 Aug 2019 12:09 PM GMT
27വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ്‌കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്. 2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്

സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്ന ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍

14 Aug 2019 11:45 AM GMT
ഗോവയിലെ കര്‍ട്ടോറിം സ്വദേശിയായ ജെസ്സല്‍ ഡെംപോ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തുന്നത്. 2018-19 വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെല്‍. ടൂര്‍ണമെന്റില്‍ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ജെസ്സല്‍ മുമ്പ് സാല്‍ഗോക്കര്‍, എഫ്സി പൂനെ, ഡെംപോ എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്

ഡാരന്‍ കാള്‍ഡെയ്റ കേരള ബ്ലാസ്റ്റേഴ്‌സില്‍

7 Aug 2019 12:25 PM GMT
മഹീന്ദ്ര യുനൈറ്റഡിലാണ് ഡാരന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും സ്പാനിഷ് ലാ ലിഗാ വലെന്‍സിയ സിഎഫിനൊപ്പം അണ്ടര്‍ 18കളിക്കാര്‍ക്കായുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട് മുന്‍ ബംഗളൂരു എഫ്സി കളിക്കാരനായ ഡാരന്‍ കല്‍ക്കത്ത ജയന്റ്‌സില്‍ ചേരുന്നതിന് മുമ്പ് എയര്‍ ഇന്ത്യ എഫ്സി, മുംബൈ എഫ്സി, എടികെ, ചെന്നൈ സിറ്റി എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്
Share it
Top