Football

കലൂര്‍ സ്റ്റേഡിയത്തിന് സുരക്ഷയില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസന്‍സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ റദ്ദാക്കി

കലൂര്‍ സ്റ്റേഡിയത്തിന് സുരക്ഷയില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസന്‍സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ റദ്ദാക്കി
X

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് 2025-26 സീസണിലേക്കുള്ള പ്രീമിയര്‍ വണ്‍ ക്ലബ്ബ് ലൈസന്‍സ് നിഷേധിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്നെ ഒഡിഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, മുഹമ്മദന്‍ ക്ലബ്ബുകള്‍ക്കും പ്രീമിയര്‍ വണ്‍ ലൈസന്‍സ് നേടാന്‍ സാധിച്ചിട്ടില്ല.

ലൈസന്‍സ് ലഭിച്ചില്ലെങ്കിലും അപ്പീല്‍ പോകാനും ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമാണ് ക്ലബ്ബുകള്‍ക്ക് എഎഫ്‌സി മത്സരങ്ങളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പങ്കെടുക്കാന്‍ സാധിക്കുക. പഞ്ചാബ് എഫ്‌സിക്കു മാത്രമാണ് ഉപാധികളേതുമില്ലാതെ ലൈസന്‍സ് ലഭിച്ചത്. നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, മുംബൈ സിറ്റി, ബെംഗളൂരു ക്ലബ്ബുകള്‍ക്ക് ഉപാധികളോടെയും അനുമതി ലഭിച്ചു.

ലൈസന്‍സ് ലഭിക്കാത്ത കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 202425 സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.






Next Story

RELATED STORIES

Share it