Football

ഐഎസ്എല്‍ 2026: ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനെ നേരിടും

ഐഎസ്എല്‍ 2026: ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനെ നേരിടും
X

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) താല്‍ക്കാലിക ഷെഡ്യൂള്‍ പുറത്തുവിട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫെബ്രുവരി 14 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് ഹോം വേദിയായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഐഎസ്എല്‍ ചരിത്രത്തില്‍ മോഹന്‍ ബഗാനെതിരെ ഇതുവരെ ഒരു മല്‍സരത്തില്‍ മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 14 ക്ലബ്ബുകളും പങ്കെടുക്കുന്ന സീസണില്‍ ഹോം, എവേ അടിസ്ഥാനത്തില്‍ 91 മത്സരങ്ങള്‍ നടക്കും. എഐഎഫ്എഫും ക്ലബ്ബുകളും തമ്മില്‍ നിരവധി റൗണ്ട് ചര്‍ച്ചകള്‍ക്കും കായിക മന്ത്രാലയത്തിന്റെ ഇടപെടലിനും ശേഷമാണ് ഡെക്കുകള്‍ പരിഹരിച്ചത്. മിക്ക പ്രവൃത്തിദിവസങ്ങളിലും ഒരു മത്സരം വീതമായിരിക്കും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഏഴ് മല്‍സരങ്ങള്‍ വീതവും, ചൊവ്വാഴ്ചകളില്‍ നാലെണ്ണവും ബുധനാഴ്ചകളില്‍ രണ്ടെണ്ണവും നടക്കും.

മഞ്ഞപ്പടയുടെ ഹോം മല്‍സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മല്‍സരങ്ങളാണുള്ളത്. ആദ്യ ഹോം മല്‍സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍. ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വച്ച് ബ്ലാസ്റ്റേഴ്സിന് ഹോം മല്‍സരങ്ങളുണ്ടാകും.

സീസണിലെ 13 മല്‍സരങ്ങളില്‍ ഏഴ് മത്സരങ്ങളും മോഹന്‍ ബഗാന്‍ സ്വന്തം മൈതാനമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കളിക്കും. ഐ-ലീഗ് ജേതാക്കളായി ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയ ഇന്റര്‍ കാശി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ഹോം വേദിയാക്കാന്‍ ഒരുങ്ങുകയാണ്, അവിടെ അവര്‍ 13 മല്‍സരങ്ങളില്‍ ആറെണ്ണം കളിക്കും. ഒഡീഷ എഫ്സിയുടെ ഹോം ടര്‍ഫ് കൂടിയാണ് കലിംഗ സ്റ്റേഡിയം.

മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് 13 മത്സരങ്ങളില്‍ നാല് മല്‍സരങ്ങളും - ജാംഷഡ്പൂര്‍ എഫ്സിയുടെ ഹോം ഗ്രൗണ്ട് കൂടിയായ ജാംഷഡ്പൂരിലാണ് കളിക്കുക. സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഡല്‍ഹി അവരുടെ സ്വന്തം സ്റ്റേഡിയമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആറ് മല്‍സരങ്ങള്‍ കളിക്കും. പഞ്ചാബ് എഫ്സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണിത്, അവിടെ അവര്‍ ഏഴ് മല്‍സരങ്ങള്‍ കളിക്കും. ചെന്നൈയിന്‍ എഫ്സി ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ ആറ് ഹോം മല്‍സരങ്ങള്‍ കളിക്കും.



Next Story

RELATED STORIES

Share it