Latest News

ജിങ്കന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ജിങ്കന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു
X

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്‍ ക്ലബ്ബ് വിട്ടു. ക്ലബ്ബുമായുളള പരസ്പര ധാരണയിലാണ് താരം ക്ലബ്ബ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ആറു വര്‍ഷമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയാണ് താരം കളിച്ചത്. 2015 മുതല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി താരം കളിക്കുന്നുണ്ട്. മറ്റ് ക്ലബ്ബിലേക്ക് മാറുന്നതിനെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിദേശ ക്ലബ്ബുകളിലേക്ക് ജിങ്കന്‍ മാറിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ചണ്ഡിഗഡ് താരമായ ജിങ്കന്‍. പണത്തിന് വേണ്ടിയല്ല ജിങ്കന്‍ ക്ലബ്ബ് മാറിയതെന്ന് മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗളാവോ പറഞ്ഞു. ഇതിന് മുമ്പ് വന്‍ ഓഫറുകള്‍ വന്നിട്ടും ജിങ്കന്‍ ക്ലബ്ബ് വിട്ടിട്ടില്ല. പുതിയ മാനേജ്‌മെന്റുമായുള്ള ഒത്തുചേരായ്മ ആയിരിക്കും താരത്തിന്റെ ക്ലബ്ബ് മാറ്റത്തിന് പിന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it