Top

You Searched For "Assembly"

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബിജെപിയില്‍

17 July 2020 6:39 PM GMT
മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്ക് സുമിത്രാ ദേവി രാജിക്കത്ത് കൈമാറി.

മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പു നടത്തിയില്ല; സഭ 26 വരെ നിര്‍ത്തിവച്ചു

16 March 2020 6:51 AM GMT
കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടടുപ്പിലേക്കു കടക്കാതെ നിയമസഭാ സമ്മേളനം താത്കാലികമായി പിരിരിയുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നീട്ടിയത്.

സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം; നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

6 Feb 2020 6:11 AM GMT
എന്നാല്‍, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു

ട്രഷറി നിയന്ത്രണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി

5 Feb 2020 6:45 AM GMT
അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അലനേയും താഹയേയും വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; കേന്ദ്രം സ്വമേധയാ കേസെടുക്കുകയായിരുന്നു

4 Feb 2020 5:00 AM GMT
കേരള പോലിസ് യുഎപിഎ ചുമത്തിയത് കൊണ്ടാണ് എന്‍ഐഎ കേസെടുത്തത്. യുഎപിഎ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.

പൗരത്വ നിയമ ഭേദഗതി: നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ ഗവര്‍ണര്‍ ഒഴിവാക്കിയേക്കും

28 Jan 2020 6:15 AM GMT
നാളെയാണ് ബജറ്റ് സമ്മേളനത്തോട് മുന്നോടിയായുള്ള നയപ്രഖ്യാപനം. സർക്കാരുമായുളള തർക്കം തുടരുന്നതിനിടെ നാളത്തെ ഗവർണറുടെ നിലപാട് നിർണായകമാണ്.

പൗരത്വ നിയമഭേദഗതിക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി

27 Jan 2020 11:31 AM GMT
ബംഗാളില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ അനുവദിക്കില്ല. രാജ്യം വിടേണ്ടിവരുമെന്ന ഭയപ്പാടിലാണ് ജനം. വിവിധതരം കാര്‍ഡുകള്‍ക്കുവേണ്ടി അവര്‍ ക്യൂവിലാണ്. സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

നിയമസഭാ സമ്മേളന തിയ്യതി, വാര്‍ഡ് വിഭജനം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

20 Jan 2020 2:33 AM GMT
രാവിലെ ഒന്‍പതിനാണ് യോഗം. 30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക.

കേരളത്തിനു പിന്നാലെ പൗരത്വ ഭേദഗതിനിയമത്തിനെതിരേ പ്രമേയ നീക്കവുമായി ഡിഎംകെ; സ്പീക്കര്‍ക്ക് നോട്ടിസ്

2 Jan 2020 12:25 PM GMT
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎംകെ തമിഴ്‌നാട് അസംബ്ലി സെക്രട്ടറി കെ ശ്രീനിവാസന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. അടുത്ത നിയമസഭ സമ്മേളനത്തില്‍ പൗരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് പ്രമേയത്തിന് അനുവാദം ചോദിച്ചുകൊണ്ടുള്ളതാണ് കത്ത്.

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം: പ്രതിപക്ഷം

30 Dec 2019 5:30 AM GMT
ഈ വിഷയം നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ധാരണ; ഇന്ന് മന്ത്രിസഭാ യോഗം

29 Dec 2019 3:13 AM GMT
പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

21 Nov 2019 6:04 AM GMT
നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭാ നടപടികൾ വേഗത്തിലാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ഷാഫി പറമ്പിലിന് പോലിസ് മര്‍ദനം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

20 Nov 2019 10:40 AM GMT
പോലിസുകാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാവിലെ 8.30ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ വിഷയം പ്രതിപക്ഷം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല.

കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിലെ പീരങ്കി മാറ്റുന്നതിനെതിരേ നിയമസഭയിലും പ്രതിഷേധം

6 Nov 2019 2:54 AM GMT
പറങ്കിപ്പടയ്‌ക്കെതിരേ പടപൊരുതുകയും സാമൂതിരിയുടെ പടത്തലവനായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്ത കുഞ്ഞാലി മരയ്ക്കാരുടെ മ്യൂസിയത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് അവിടെ നിന്നും പീരങ്കികള്‍ എടുത്തുമാറ്റാനുള്ള നീക്കമെന്ന് പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു.

മാർക്ക് ദാന വിവാദം: പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

31 Oct 2019 5:28 AM GMT
മോഡറേഷൻ നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ മുസ്ലിം ലീഗാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി താൻ അധികാരത്തിലേറിയ അന്ന് മുതൽ തുടങ്ങിയതാണ് ഈ ആരോപണങ്ങളെന്നും ചൂണ്ടിക്കാട്ടി.

വാളയാർ കേസ്: പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പിരിഞ്ഞു; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

28 Oct 2019 5:09 AM GMT
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പടത്തിന് മുന്നിൽ കയറി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു.

ആള്‍ക്കൂട്ട കൊലപാതകത്തിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം പിഴയും; നിയമം പാസാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

5 Aug 2019 4:54 PM GMT
ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.

മഹാരാഷ്ട്രയിലും കുതിരക്കച്ചവടവുമായി ബിജെപി; നാല് കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും

30 July 2019 1:42 PM GMT
എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലാംകര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.

നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഉടന്‍: മീണ

6 July 2019 8:38 AM GMT
സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

ആൾക്കൂട്ട കൊലപാതകങ്ങൾ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണി; നിയമസഭാ പ്രമേയം പാസ്സാക്കി

4 July 2019 8:20 AM GMT
ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ തങ്ങള്‍ക്കുള്ള അധികാരം വ്യക്തമാക്കാനും പൊതുസമൂഹത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കാനുമുള്ള സങ്കുചിത-വര്‍ഗീയ ശക്തികളുടെ ഉപാധിയാണ് ആള്‍ക്കൂട്ട കൊലകള്‍.

കസ്റ്റഡി മരണം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

4 July 2019 6:24 AM GMT
നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

നെടുങ്കണ്ടം കസ്റ്റഡിമരണം: സർക്കാരിനെതിരേ വിഎസ്; ചില കാര്യങ്ങളിൽ പിഴവുകൾ സംഭവിച്ചു

2 July 2019 8:15 AM GMT
പോലിസ് സേനയെക്കുറിച്ച് അടുത്തകാലത്ത് ഉയർന്നു വന്നിട്ടുള്ള അരോപണങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറ‍‍ഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടിയെടുക്കണം.

സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

2 July 2019 5:45 AM GMT
എത്ര രൂപ ഫീസ് നൽകണമെന്ന് അറിയാതെയാണ് വിദ്യാർഥികൾ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് സർക്കാർ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി.

മലയാളം സർവകലാശാല: ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട്; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി

27 Jun 2019 5:45 AM GMT
കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

സ്കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവം:കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക മരണത്തിന് കീഴടങ്ങി

25 Jun 2019 8:25 AM GMT
മൂവാറ്റുപുഴ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ അധ്യാപികയും അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യയുമായ രേവതി (26)ആണ് മരിച്ചത്. കഴിഞ്ഞ 21നു സ്‌കൂളില്‍ നടന്ന യോഗ ദിനാചരണത്തിനായി സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ അണിനിരത്തുന്നതിനിടെ സ്‌കൂള്‍ അക്കാദമിക്ക് ഡയറക്ടറുടെ കാര്‍ നിയന്ത്രണംവിട്ടു പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു

മലപ്പുറം വിഭജനം: മുസ്ലീം ലീഗ് നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസ് സർക്കാർ തള്ളി

25 Jun 2019 5:26 AM GMT
പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നിയമസഭയില്‍ പ്രതിഷേധം, ഇറങ്ങിപ്പോക്ക്

19 Jun 2019 8:27 AM GMT
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് സിപിഎമ്മിന്റെ പീഡനം സഹിക്കാനാകാതെയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണു നഗരസഭാധ്യക്ഷ. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഉടമസ്ഥാവകാശ രേഖ നല്‍കാതെ നഗരസഭ സാജനെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയായിരുന്നു.

ദേശീയപാതാ വികസനം: കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

11 Jun 2019 10:15 AM GMT
ഭാര്യ കാഞ്ചൻ ഗഡ്കരിക്കൊപ്പം കേരള നിയമസഭയിൽ സന്ദർശനം നടത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സിഒടി നസീറിനെതിരായ കൊലപാതകശ്രമം: കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

11 Jun 2019 9:30 AM GMT
അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തലശ്ശേരി എംഎൽഎയ്ക്ക് ഈ അക്രമസംഭവത്തിൽ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ പേരുപറയാതെ പ്രതിപക്ഷം കുറ്റപ്പെടുത്തി.

അഴിമതിയില്‍ മുങ്ങി പൊതുമരാമത്ത് വകുപ്പ്; വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി സഭയില്‍

11 Jun 2019 5:43 AM GMT
വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഉപതിരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനായി കോൺഗ്രസിൽ പിടിവലി

27 May 2019 8:01 AM GMT
ലോക്സഭാ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട കുമ്മനം കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടിയില്ലെങ്കില്‍ ഇവിടെ മൽസരിക്കാൻ സാധ്യത ഏറെയാണ്. അതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താനുള്ള നീക്കമാകും കോണ്‍ഗ്രസില്‍ നിന്നുണ്ടാവുക.

സബ്കലക്ടര്‍ രേണുരാജ് മോശമായി പെരുമാറി; എസ് രാജേന്ദ്രന്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

12 Feb 2019 7:13 AM GMT
അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കലക്ടറുടെ നടപടിയെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പൂര്‍ണമായും പിന്തുണച്ചു. സബ്കലക്ടറുടേത് നിയമപരമായ നടപടിയാണെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികളെ വിമര്‍ശിച്ചു.

അരിയില്‍ ഷുക്കൂര്‍ വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

12 Feb 2019 6:21 AM GMT
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32, 33 പ്രതികളായാണ് ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ സമുന്നത നേതാവും ആണെന്നതു കൊണ്ട് സഭാനടപടികള്‍ നിര്‍ത്തിവച്ച് ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ദേശീയപാതാ വികസനം: സ്ഥലം ഏറ്റെടുക്കുന്നതില്‍ കേന്ദ്രത്തിന് വ്യക്തതയില്ല- മന്ത്രി ജി സുധാകരന്‍

7 Feb 2019 6:22 AM GMT
കൂടുതല്‍ നഷ്ടപരിഹാരത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല: നിയമസഭയിലെ രാജഗോപാലിന്റെ നിലപാട്; വെട്ടിലായി ബിജെപി

2 Feb 2019 11:07 AM GMT
ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം ഒ രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലാണ് നിയമസഭയില്‍ ചര്‍ച്ചകള്‍ക്കും ക്രമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയത്. ശബരിമല ആചാരവിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേ ബിജെപി സംസ്ഥാനത്ത് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി അംഗം നിയമസഭയുടെ ശ്രദ്ധക്ഷണിച്ചത്.
Share it