Latest News

സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി

എപി അനില്‍കുമാര്‍ എം.എല്‍.എയാണ് സപീക്കര്‍ക്ക് പരാതി നല്‍കിയത്

സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി
X

തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങള്‍ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്തതാക്കി മാറ്റിയെന്നാണ് യു.ഡി.എഫിന്റെ പരാതി. നിയമസഭാ സെക്രട്ടറിയേറ്റിനെതിരെയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മാറ്റം വരുത്തിയത് ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, എ.കെ.ജി സെന്റര്‍ ആക്രമണമടക്കമുള്ള ചോദ്യങ്ങള്‍. എപി അനില്‍കുമാര്‍ എം.എല്‍.എയാണ് സപീക്കര്‍ക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കേണ്ടതിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും യി.ഡി.എഫ് ആരോപിക്കുന്നു.

Next Story

RELATED STORIES

Share it