Sub Lead

ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വേട്ടെടുപ്പ് ഇന്ന്

എംഎല്‍എമാരെ ബിജെപി 20 കോടി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍ കൂറുമാറ്റമില്ലെന്ന് തെളിയിക്കാനാണ് വിശ്വാസവോട്ടിന് നിര്‍ദേശിച്ചത്

ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വേട്ടെടുപ്പ് ഇന്ന്
X

ന്യൂഡല്‍ഹി:ഓപ്പറേഷന്‍ താമര വിവാദങ്ങള്‍ക്കിടേ ഡല്‍ഹി നിയമ സഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.എംഎല്‍എമാരെ ബിജെപി 20 കോടി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍ കൂറുമാറ്റമില്ലെന്ന് തെളിയിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കെജ്‌രിവാള്‍ വിശ്വാസവോട്ടിന് നിര്‍ദേശിച്ചത്.

എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും ബിജെപിയുടെ 'ഓപ്പറേഷന്‍ താമര' നീക്കം പൊളിഞ്ഞുവെന്ന് ഡല്‍ഹി ജനതയെ ബോധ്യപ്പെടുത്താനാണ് നടപടിയെന്നും കെജ്‌രിവാള്‍ അറിയിച്ചു.മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ മാതൃകയില്‍ തങ്ങളുടെ സര്‍ക്കാരിനേയും താഴെയിറക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും എഎപി ആരോപിച്ചു.

എഎപി വിട്ട് ബിജെപിയിലേക്ക് വന്നാല്‍ തനിക്കെതിരേയുളള എല്ലാ കേസുകളും ഇല്ലാതാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. മനീഷ് സിസോദിയക്കതിരെ ഇഡി കളളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്‌യുകയും,സിബിഐ സിസോദിയയുടെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുളള ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആരാണ് ആവശ്യപ്പെട്ടതെന്നും ബിജെപി ചോദിച്ചു.



Next Story

RELATED STORIES

Share it