സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, സമരക്കാര്‍ വിഴിഞ്ഞത്തുകാരല്ല; അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി
തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ല
തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. അവിടെ സമരം ചെയ്യുന്നവരെല്ലാം വിഴിഞ്ഞത്തുകാരല്ല. തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ല. പദ്ധതികള്‍ക്കെതിരായ നീക്കം ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. പദ്ധതി മൂലം ആരുടേയും തൊഴിലും വീടും നഷ്ടമാവില്ല. പദ്ധതി നടപ്പാക്കേണ്ടതില്ല എന്ന സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അദാനി പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്്ക്കണമെന്നാവശ്യപ്പെട്ടാണ് മല്‍സ്യത്തൊഴിലാളികള്‍ ഒരാഴ്ചയായി വിഴിഞ്ഞത്ത് ഉപരോധസമരം നടത്തുന്നത്.
തീരശോഷണത്തില്‍ സര്‍ക്കാരിന്റെയും അദാനിയുടേയും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം പദ്ധതിയ്ക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT