Latest News

സര്‍വകലാശാലാ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പാസാക്കും; എതിര്‍പ്പുമായി പ്രതിപക്ഷം

സര്‍വകലാശാലാ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പാസാക്കും; എതിര്‍പ്പുമായി പ്രതിപക്ഷം
X

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും. സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്കുശേഷമാണ് ബില്‍ ഇന്ന് വീണ്ടും സഭയിലെത്തുന്നത്. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. സര്‍വകലാശാലാ ഭേദഗതി ബില്‍ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസരംഗത്തെ പ്രഗല്‍ഭരെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറാവും ഉണ്ടാവുക.

Next Story

RELATED STORIES

Share it