Latest News

സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല; ചോദ്യമുയര്‍ത്തി ഷാഫി പറമ്പില്‍

രഹസ്യ മൊഴി കൊടുത്തതിന്റെ പേരില്‍ എന്തിനാണ് സ്വപ്നക്കെതിരെ കേസെടുത്തതെന്ന് വ്യക്തമാക്കണം

സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല; ചോദ്യമുയര്‍ത്തി ഷാഫി പറമ്പില്‍
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍. സ്വര്‍ണ്ണ കടത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ലിത്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. ഇതോടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിര്‍ത്തു. പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമര്‍ശിക്കുമെന്നും ചോദിച്ചു. മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിര്‍ത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ അനുവദിക്കാറില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നല്‍കി. ഇതോടെ സഭയില്‍ ഭരണ പക്ഷ ബഹളമായി.

സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന ചോദ്യമാണ് ഷാഫി പറമ്പിലുന്നയിച്ചത്. സരിത്തിന്റെ ഫ്‌ലാറ്റിലേക്ക് കയറാന്‍ എന്താണ് പോലിസിനെ പ്രേരിപ്പിച്ചത്. ഷാജ് കിരണിനെതിരെ നടപടിയില്ല. എന്ത് കൊണ്ടാണ് ഷാജ് കിരണ്‍ പറയും പോലെ കേരളത്തില്‍ എല്ലാം നടക്കുന്നത്. അയാള്‍ പറയുമ്പോള്‍ സരിത്തിനെ പോലിസ് പിടിക്കുന്നു. അയാള്‍ പറയുമ്പോള്‍ പോലിസ് വിടുന്നുവെന്നതാണ് നടന്നത്. രഹസ്യ മൊഴിക്ക് പിന്നാലെയാണ് സരിത്തിനെ വിജിലന്‍സ് തട്ടികൊണ്ട് പോയത്. എന്താണ് ഇവിടെ നടക്കുന്നത്. വിജിലന്‍സ് മേധാവിയെ മാറ്റാന്‍ കാരണമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയണം. എന്തിനാണ് മുന്‍ മേധാവി എംആര്‍ അജിത്ത് കുമാര്‍ ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പോലിസില്‍ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു.

രഹസ്യ മൊഴി കൊടുത്തതിന്റെ പേരില്‍ എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണം. രഹസ്യ മൊഴി നല്‍കിയതിനു പേരില്‍ ഗൂഡലോചനക്ക് കേസ് എടുത്തത് ഇന്ത്യയില്‍ ആദ്യമായിരിക്കും. ആരോപണം വ്യാജമെങ്കില്‍ സെക്ഷന്‍ 499 പ്രകാരം വ്യാജ ആരോപണങ്ങളില്‍ നടപടിയെടുക്കുകയല്ലേ വേണ്ടത് അതില്ലാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്. ശിവശങ്കര്‍ ഉള്‍പ്പടെ ഉന്നത പദവികളില്‍ ഇരിക്കുന്നു. ഷാജ് കിരണിന് എതിരെ മാനനഷ്ട കേസ് ഇല്ലാത്തതെന്താണെന്ന് ചോദിച്ച പ്രതിപക്ഷം, മുഖ്യമന്ത്രിക്കും കൊടിയേരിക്കും എതിരായ മോശപ്പെട്ട കാര്യങ്ങള്‍ ഇവര്‍ പറഞ്ഞിട്ടും മാനനഷ്ട കേസില്ലാത്തതെന്താണെന്നും ചോദിച്ചു. ശിവശങ്കര്‍ കസ്റ്റംസിന് കൊടുത്ത മൊഴിയും പ്രതിപക്ഷം സഭയിലുന്നയിച്ചു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനെ ബാഗേജ് വിട്ടു പോയി എന്ന് ശിവശങ്കറിന്റെ മൊഴി. ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത് ബാഗേജ് മറന്നില്ലെന്നാണ് ഇവരില്‍ ആരാണ് കള്ളം പറയുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

Next Story

RELATED STORIES

Share it