Top

You Searched For " in "

പള്ളിപ്പുറത്ത് പൂക്കാലം; പൂകൃഷിയില്‍ നേട്ടം കൊയ്ത് തൊഴിലുറപ്പ് തൊഴിലാളികള്‍

23 Jan 2021 11:16 AM GMT
ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികള്‍ ആണ് പ്രധാനമായും കൃഷിചെയ്യുന്നത്.പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി ഓരോ വാര്‍ഡിലും അഞ്ചേക്കര്‍ സ്ഥലത്ത് 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പൂ കൃഷി ആരംഭിച്ചത്. ഓരോ വാര്‍ഡിലും സ്വന്തം സ്ഥലത്തോ മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലുമൊക്കെയായാണ് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ ഒരുസെന്റ് സ്ഥലം മുതല്‍ വലിയ പറമ്പുകള്‍ വരെ കൃഷിക്കായി ഒരുക്കിയെടുത്തു

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഭിന്നശേഷിക്കൂട്ടായ്മയുടെ സമരം

14 Jan 2021 8:13 AM GMT
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ കാര്‍ഷിക നിയമഭേദഗതികള്‍ സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന് എറണാകുളത്ത് നടന്ന ഭിന്നശേഷി കൂട്ടായ്മയുടെ സമര സദസ്സ് ആവശ്യപ്പെട്ടു. താല്‍ക്കാലികമായി സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച ഭേദഗതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഇത് സമ്പൂര്‍ണ്ണമായി പിന്‍വലിക്കും വരെ ആവശ്യമെങ്കില്‍ സമര രംഗത്തിറങ്ങുമെന്നും കൂട്ടായ്മയില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു.

കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍

8 Jan 2021 10:04 AM GMT
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ലഘൂകരണം; പര്യടനത്തിനായി ടാറ്റ നെക്സണ്‍ ഇവി

15 Dec 2020 10:47 AM GMT
ചെറിഷ് എക്സ്പെഡിഷന്‍സ് തിരഞ്ഞെടുത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് സവിശേഷ വ്യക്തികള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാത അനുഭവങ്ങളെ അറിയുന്നതിനായി കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര നടത്തും

സ്വര്‍ണക്കടത്ത്:സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതിയുടെ അനുമതി

14 Dec 2020 9:44 AM GMT
ഇന്നും നാളെയും മറ്റന്നാളും ഇ ഡിക്ക് ജയിലില്‍ വെച്ച് ഇരുവരെയും ചോദ്യം ചെയ്യാം.ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യാന്‍ എന്നാല്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കുന്ന ദുരത്തില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു

കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍; സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം- കെസിബിഎംഎ

4 Dec 2020 12:35 PM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും സാനിറ്റൈസറുകളുടെയും വിതരണം യാതൊരു തടസവും കൂടാതെ നടക്കുന്നതിനായി മികച്ച സേവനം നടത്തിയവരാണ് ബോക്സ് നിര്‍മാണ മേഖല.നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് കെസിബിഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സ്വര്‍ണക്കടത്ത്: മൂന്നു മാസം കൂടുമ്പോള്‍ കസ്റ്റംസ് അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കോടതി; ശിവശങ്കറെ ഏഴു ദിവസം കൂടി കസറ്റഡിയില്‍ വിട്ടു

1 Dec 2020 10:33 AM GMT
മൊഴി ചോര്‍ന്നതിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കി.ഹരജിക്കാരിയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.ശിവശങ്കറില്‍ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി നീരീക്ഷിച്ചു

സ്വര്‍ണക്കടത്ത്,വിദേശ കറന്‍സി കടത്ത്: സ്വപ്‌നയും സരിത്തും മൂന്നു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കറെ ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തു

30 Nov 2020 3:53 PM GMT
സ്വപ്‌നയെയും സരിത്തിനെയും ഈ മാസം മൂന്നിന് തിരികെ കോടതിയില്‍ ഹാജരാക്കണം. ശിവശങ്കറെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

30 Nov 2020 1:56 PM GMT
ഡിസംബര്‍ മൂന്നിന് ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും 2,4 തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും അതി ശക്തമായ മഴക്കും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് ,യെല്ലോ അലര്‍ട്ടുകള്‍

28 Nov 2020 11:36 AM GMT
ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഡിസംബര്‍ രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

എറണാകുളത്ത് 140 കിലോ കഞ്ചാവ് പിടിച്ച സംഭവം: പ്രതികളെ പോലിസ് പിടികൂടിയത് സാഹസികമായി

25 Nov 2020 9:31 AM GMT
തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തില്‍ വിട്ടില്‍ അന്‍സല്‍ (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തില്‍ നിസാര്‍ (37), വെള്ളത്തൂവല്‍ അരീക്കല്‍ ചന്തു (22) എന്നിവരെയാണ് എറണാകുളം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കാറില്‍ കടത്തിക്കൊണ്ടുവന്ന 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും, 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടില്‍ നിന്നുമാണ് പിടികൂടിയത്

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം:ഹോട്ടലുകള്‍ പ്രതിസന്ധിയിലെന്ന് കെഎച്ച്ആര്‍എ

20 Oct 2020 10:14 AM GMT
കൊവിഡിനെ തുടര്‍ന്ന് ചിക്കന്റെ ഉപഭോഗം കുറഞ്ഞിരിക്കെ ഇറച്ചിക്കോഴിക്ക് വിലകൂടുന്നത് സംശയകരമാണ്. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വര്‍ധിപ്പിക്കുകയാണെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി ജയപാല്‍ എന്നിവര്‍ പറഞ്ഞു

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

11 Sep 2020 10:16 AM GMT
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ശ്വാസകോശത്തില്‍ ദന്തല്‍ ക്യാപ്പുമായി യുവാവ് ജീവിച്ചത് ആറുമാസം; ഒടുവില്‍ പുതുജീവന്‍

9 Sep 2020 11:31 AM GMT
കടുത്ത ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമായി ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ച കൊങ്ങോര്‍പ്പിള്ളി സ്വദേശി വിനോജ് (43)ന്റെ ശ്വാസകോശത്തില്‍ നിന്നാണ് ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ വല്‍സലന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദന്തല്‍ ക്യാപ്പ് നീക്കം ചെയ്തത്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി: കെഎച്ച്ആര്‍എ

8 Sep 2020 12:10 PM GMT
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും, മൊബൈല്‍ നമ്പരും അടക്കമുള്ള വിശദാംശങ്ങള്‍ സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. അതിനായുള്ള രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഭൂരിപക്ഷം ഉപഭോക്താക്കളും വിമുഖതകാട്ടുന്നു
Share it