Kerala

തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം: രണ്ടു പേര്‍ കൂടി പിടിയില്‍

വര്‍ക്കല സ്വദേശികളായ സുരേഷ് (44), അച്ചു(20) എന്നിവരാണ് ഇന്ന് പിടിയിലായത്. വര്‍ക്കല സ്വദേശികളായ പ്രദീപ് (34) മുത്തു (22) എന്നിവരെ ഇന്നലെ വര്‍ക്കലയില്‍ നിന്നും പിടികൂടിയിരുന്നു.യുവതിയില്‍ നിന്നും ബാബുക്കുട്ടന്‍ കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഇവരാണ് പണയം വെച്ചത്

തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം: രണ്ടു പേര്‍ കൂടി പിടിയില്‍
X

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിനുശേഷം തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി ബാബുക്കുട്ടന്റെ കൂട്ടാളിയായ രണ്ട് പേര്‍ കൂടി പിടിയിലായി.വര്‍ക്കല സ്വദേശികളായ സുരേഷ് (44), അച്ചു(20) എന്നിവരാണ് ഇന്ന് പിടിയിലായത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന സുരേഷിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് അച്ചുവിനെയും പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതോടെ ആകെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശികളായ പ്രദീപ് (34) മുത്തു (22) എന്നിവരെ ഇന്നലെ വര്‍ക്കലയില്‍ നിന്നും പിടികൂടിയിരുന്നു. മുത്തുവിന്റെ പിതാവാണ് ഇന്ന് പിടിയിലായ സുരേഷ്.

മുഖ്യപ്രതി ബാബുക്കുട്ടന്‍ യുവതിയുടെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ബാഗ് സുരേഷിനെയാണ് ഏല്‍പ്പിച്ചത്. പ്രദീപും മുത്തുവും ചേര്‍ന്ന് വര്‍ക്കലയിലെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം ഉരുക്കിയ ശേഷമാണ് വിറ്റത്. ഈ തുക ഇവര്‍ സുരേഷിനെ ഏല്‍പ്പിച്ചു. ഇയാളാണ് പണം വീതംവച്ച് നല്‍കിയത്. പത്തോളം മോഷണകേസിലെ പ്രതിയാണ് സുരേഷെന്ന് പോലീസ് പറഞ്ഞു. ബാബുക്കുട്ടന് ഒളി സങ്കേതം ഒരുക്കിയതും സ്വര്‍ണ്ണം വില്‍പ്പന നടത്തുന്നതിനും മറ്റുമായി വാഹനസൗകര്യം ചെയ്തത് അച്ചുവാണെന്ന് പോലിസ് പറഞ്ഞു. മുഖ്യപ്രതി ബാബുക്കുട്ടനെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് പോലീസ് അടുത്തദിവസം കോടതിയില്‍ അപേക്ഷ നല്‍കും.തീവണ്ടിയില്‍ സംഭവം നടന്ന ബോഗിയില്‍ മാത്രമാണ് തെളിവെടുപ്പ് നടത്തിയിട്ടുള്ളൂ. മുളന്തുരുത്തിയിലും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്താനുണ്ട്.

ഏപ്രില്‍ 28ന് രാവിലെ 8.45ന് ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറിലാണ് മുളന്തുരുത്തി സ്വദേശിനിയായ ആശയെ(31) മുഖ്യപ്രതി ബാബുക്കുട്ടന്‍ ആക്രമിച്ച് സ്വര്‍ണ്ണ കവര്‍ച്ച നടത്തിയത്.തുടര്‍ന്ന് വീണ്ടും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ രക്ഷപെടുന്നതിനായി തീവണ്ടിയുടെ വാതില്‍പ്പടിയിലെത്തിയ ആശയെ ഇയാള്‍ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടു.വീഴ്ചയെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ആശയെ നാട്ടുകാരാണ്് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബാബുക്കുട്ടനാണ് ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നതെന്ന് പോലിസ് തിരിച്ചറിഞ്ഞത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബാബുക്കുട്ടനെ പിന്നീട് പോലീസ് പത്തനംതിട്ട ചിറ്റാറില്‍ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it