Latest News

റോട്ടറി ഇന്റര്‍നാഷണല്‍ കേരളത്തില്‍ നടപ്പാക്കുന്ന നൂറ് കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

പത്ത് കോടി രൂപ ചെലവില്‍ ഹോപ്പ് ആഫ്റ്റര്‍ ഫയര്‍ പദ്ധതി പ്രകാരം പൊള്ളലേറ്റവര്‍ക്ക് ശസ്ത്രക്രിയാ സഹായം, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മുപ്പത് കോടി രൂപ ചെലവില്‍ റോട്ടറി പാര്‍പ്പിട പദ്ധതി തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. 500 വീടുകളാണ് പാര്‍പ്പിട പദ്ധതി പ്രകാരം റോട്ടറി നിര്‍മ്മിച്ചു നല്‍കുന്നത്

റോട്ടറി ഇന്റര്‍നാഷണല്‍ കേരളത്തില്‍ നടപ്പാക്കുന്ന നൂറ് കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി
X

കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ കേരളത്തില്‍ നടപ്പാക്കുന്ന നൂറ് കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജെന്നിഫര്‍ ജോണ്‍സ് ആണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളാണ് റോട്ടറി പ്രഖ്യാപിച്ചതെന്നും റോട്ടറി സര്‍ക്കാരിന് നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു.


പത്ത് കോടി രൂപ ചെലവില്‍ ഹോപ്പ് ആഫ്റ്റര്‍ ഫയര്‍ പദ്ധതി പ്രകാരം പൊള്ളലേറ്റവര്‍ക്ക് ശസ്ത്രക്രിയാ സഹായം, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മുപ്പത് കോടി രൂപ ചെലവില്‍ റോട്ടറി പാര്‍പ്പിട പദ്ധതി തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. 500 വീടുകളാണ് പാര്‍പ്പിട പദ്ധതി പ്രകാരം റോട്ടറി നിര്‍മ്മിച്ചു നല്‍കുന്നത്. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ കേരളത്തിലെ 160 കിലോമീറ്റര്‍ റോഡ് ഏറ്റടുത്ത് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കും. ഇതിനായി പത്ത് കോടി രൂപ ചെലവഴിച്ച് റോട്ടറി മോഡല്‍ റോഡ്‌സ് എന്ന പദ്ധതി നടപ്പാക്കും. സ്‌കൂള്‍ കുട്ടികള്‍ക്കായി രണ്ട് കോടി രൂപ ചെലവില്‍ അമൃതം പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വാത്സല്യം പദ്ധതിയുടെ കീഴില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി കുട്ടികളെ സ്‌പോണ്‍സര്‍ ചെയുകയും സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികളുടെ പഠന ചെലവ് നിര്‍വഹിക്കുകയും ചെയ്യും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി 10 കോടി രൂപ ചെലവില്‍ പരിണയം പദ്ധതി നടപ്പാക്കും. ലഹരി പരിശോധന നടത്തുന്നതിനായി അല്‍കോ സ്‌കാന്‍ വാനുകള്‍ പൊലീസിന് കൈമാറും. 55 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. 60 ലക്ഷം രൂപ ചെലവില്‍ പെറ്റ് ക്രിമറ്റോറിയം സ്ഥാപിക്കും. കുട്ടികളുടെ സഹകരണത്തോടെ മിയാവാക്കി ഫോറസ്റ്റുകള്‍ നടപ്പാക്കും. കേരളത്തിലെ നൂറ് രോഗികള്‍ക്ക് മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കും. എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹാര്‍ട്ട് വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ലൈവ് ഫോര്‍ ഡി എക്കോകാര്‍ഡിയോഗ്രഫി സംവിധാനം അടക്കം 60 ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചു.

പത്ത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന റോട്ടറി പോലീസ് എന്‍ഗേജ്‌മെന്റ് പദ്ധതി നടപ്പാക്കും. 80 ലക്ഷം രൂപയുടെ ഡയാലിസിസ് മെഷീനുകള്‍, ഒരു കോടി രൂപയുടെ ഗിഫ്റ്റ് ഓഫ് ലൈഫ്, 80 ലക്ഷം രൂപയുടെ ട്രിങ് എ സ്‌മൈല്‍, ഒരു കോടിയിലേറെ രൂപയുടെ റോട്ടറി കര്‍മവീരര്‍ കാമരാജര്‍ ഹാര്‍ട്ട് കെയര്‍ ബസ്, സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനും സൗജന്യ ചികത്സ തേടുന്നതിനുമായി മാതൃരക്ഷ പദ്ധതി എന്നിവയും റോട്ടറി പ്രഖ്യാപിച്ചു. മാതൃ രക്ഷ പദ്ധതിക്ക് കീഴില്‍ നൂറ് സര്‍ജറികള്‍ സൗജന്യമായി ചെയ്യും.60 കോടി രൂപ ചെലവില്‍ റോട്ടറി കാന്‍സര്‍ കെയര്‍ ആശുപത്രിയും പ്രഖാപിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്‌മോഹന്‍ നായര്‍ സ്വാഗതം പറഞ്ഞു. റോട്ടറി ഇന്‍ര്‍നാഷണല്‍ ഡയറക്ടര്‍മാരായ എ എസ് വെങ്കിടേഷ്, ഡോ. മഹേഷ് കോട്ട് ബാഗി, ആര്‍ മാധവ് ചന്ദ്രന്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ മുത്തു, ബാബുമോന്‍, ജനറല്‍ സൂപ്രണ്ട് ഡോ. അനിത, ഡോ. ജുനൈദ് റഹ്മാന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it