Latest News

ഇന്ത്യയെ വിറ്റതില്‍ നാണമില്ലേ?; മോദിക്ക് ട്രംപിനെ ഭയമെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയെ വിറ്റതില്‍ നാണമില്ലേ?; മോദിക്ക് ട്രംപിനെ ഭയമെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കക്ക് വിറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ യുഎസ് കരാര്‍ കാരണം ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു.

'നിങ്ങള്‍ ഇന്ത്യയെ വിറ്റു. നിങ്ങള്‍ നമ്മുടെ അമ്മയായ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വിറ്റതില്‍ നിങ്ങള്‍ക്ക് നാണമില്ലേ? പ്രധാനമന്ത്രി എന്തിനാണ് ഇന്ത്യ വിറ്റതെന്ന് എനിക്കറിയാം. കാരണം ട്രംപ് അദ്ദേഹത്തെ അദ്ദേഹത്തെ കഴുത്തില്‍ പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം നമുക്ക് കാണാന്‍ കഴിയും,' രാഹുല്‍ പറഞ്ഞു.

'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ കാരണം ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണ്. സര്‍ക്കാര്‍ നമ്മുടെ ഊര്‍ജ്ജ സുരക്ഷ അമേരിക്കയ്ക്ക് കൈമാറി. നമ്മള്‍ പൂര്‍ണ്ണമായും കീഴടങ്ങി' രാഹുല്‍ പറഞ്ഞു. ബിജെപിയുടെ ഖജനാവ് രക്ഷിക്കാന്‍ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it