Top

You Searched For "Trump"

ട്രംപിനെതിരേ അറസ്റ്റ് വാറന്റുമായി ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

29 Jun 2020 12:48 PM GMT
ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന റിപോര്‍ട്ട് ചെയ്യുന്നു.

'വീണ്ടും ജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടി': വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്

18 Jun 2020 8:03 AM GMT
വൈഗൂര്‍ മുസ് ലിംകള്‍ക്കായി ചൈന തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ട്രംപ് പിന്തുണച്ചതായും ബോള്‍ട്ടന്‍ 'ഇന്‍ ദി റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. സിഎന്‍എന്‍ ആണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സിഎന്‍എന്‍ അറിയിച്ചിരിക്കുന്നത്.

വൈഗൂര്‍: ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

18 Jun 2020 7:22 AM GMT
വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ല്.

സാമൂഹിക മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

29 May 2020 3:48 AM GMT
ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഫാക്ട് ചെക് ലേബലുകള്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി.

കൊവിഡ് 19: പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്

7 May 2020 7:46 AM GMT
കൊവിഡ് ജൈവായുധമാണെന്ന വാദം നിലനില്‍ക്കേയാണ് വൈറസിനെ അമേരിക്കക്കെതിരേ നടന്ന ആക്രമണങ്ങളോട് ട്രംപ് ഉപമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു.

ലോകാരോഗ്യ സംഘടനയ്ക്കും ട്രംപിന്റെ ഭീഷണി

8 April 2020 8:54 AM GMT
വാഷിങ്ടണ്‍: ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരേയും ട്രംപ്. ലോകാരോഗ്യസംഘടന ചൈനയോട് പക്ഷപാതിത്തം കാണിക്കുന്നു...

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു; ഫണ്ട് നല്‍കുന്നത് നിര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപ്

8 April 2020 3:33 AM GMT
കൊവിഡിനെ നേരിടുന്നതില്‍ ഡബ്ല്യൂഎച്ച്ഒ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയുടെ ഭീഷണിക്കു മുമ്പില്‍ ഇന്ത്യ കീഴടങ്ങരുത്: പോപുലര്‍ ഫ്രണ്ട്

7 April 2020 4:33 PM GMT
അമേരിക്ക അടക്കം ലോകത്ത് സഹായം അനിവാര്യമായ ഏത് ജനതക്കും സാധ്യമായ നിലയില്‍ അത് എത്തിക്കാന്‍ ഇന്ത്യ തയ്യാറാവണം. അതേസമയം, അമേരിക്കന്‍ ഭീഷണിക്കു മുമ്പിലും രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിക്കുന്ന ഒരു ശക്തിക്കു മുമ്പിലും മുട്ടുമടക്കുകയോ കീഴടങ്ങുകയോ ചെയ്യരുത്.

'പ്രധാന മരുന്നുകളുടെ കയറ്റുമതി പുനരാരംഭിച്ചില്ലെങ്കില്‍ തിരിച്ചടിക്കും': മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

7 April 2020 4:22 AM GMT
ഞായറാഴ്ച രാവിലെ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നല്‍കില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും- ട്രംപ് പ്രതികരിച്ചു.

ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി

27 March 2020 3:59 AM GMT
യുഎസില്‍ രോഗബാധയാല്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്.

ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീല്‍ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു

12 March 2020 5:30 PM GMT
ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സാനാരോയും അത്താഴ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

'മനുഷ്യാവകാശങ്ങളില്‍ നേതൃത്വം പരാജയം'; ഡല്‍ഹി ആക്രമണത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി ബെര്‍ണി സാണ്ടേഴ്‌സ്

27 Feb 2020 4:39 AM GMT
20 കോടിയിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. വ്യാപകമായി നടന്ന മുസ് ലിം വിരുദ്ധ സംഘര്‍ഷങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ട്രംപ് പറയുന്നത് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ്. മനുഷ്യാവകാശങ്ങളിലെ നേതൃത്വത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സാന്റേഴ്‌സണ്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതാക്കള്‍ വിരുന്നില്‍ പങ്കെടുക്കില്ല

24 Feb 2020 1:58 PM GMT
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അതിഥി പട്ടികയില്‍ ഇല്ലാത്തതിനാലാണ് പരിപാടി പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ദ്വിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് തിരിച്ചു

23 Feb 2020 4:43 PM GMT
മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ട്രംപ് യാത്രതിരിച്ചത്. ഇന്ത്യയിലെ ജനങ്ങളോടൊത്തു ചേരാന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പുറപ്പെടുന്നതിനു മുമ്പായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതസ്വാതന്ത്ര്യം, സിഎഎ വിഷയങ്ങളില്‍ മോദിയെ ആശങ്ക അറിയിക്കും

22 Feb 2020 5:22 AM GMT
ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യുഎസിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് വൈറ്റ്ഹൗസ് പ്രതിനിധി പറഞ്ഞു.

ട്രംപിന്റെ പ്രതിമയുണ്ടാക്കി പാലൊഴിച്ച് കുങ്കുമം ചാര്‍ത്തി ഭക്തന്‍; സ്വാഗത ഗാനം ആലപിക്കാന്‍ ഹിന്ദു സേന

19 Feb 2020 9:13 AM GMT
'ഞങ്ങള്‍ക്ക് ട്രംപിനെ ഇഷ്ടമാണ്, കാരണം ഇസ്‌ലാമിക ഭീകരതയെ അതിന്റെ വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു, അതിനാലാണ് അദ്ദേഹത്തോട് ആരാധന'. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറയുന്നു.

'മോദി'വല്‍ക്കരണം; മതിലിനു പിറകെ ചേരി ഒഴിപ്പിക്കലും

18 Feb 2020 6:22 AM GMT
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചത്. ഈ മാസം അവസാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കാനെത്തുന്നത്.

ചേരിമറക്കാൻ ഗുജറാത്തിൽ കൂറ്റൻ മതിൽ

13 Feb 2020 7:20 AM GMT
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ ജാതിമതിലുകൾ ഉയരുന്നു. ട്രംപിന്റെ സന്ദർശാനാർത്ഥം നഗരം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ചേരിപ്രദേശങ്ങൾ മറക്കാനായാണ് മുനിസിപ്പൽ കോർപ്പറേഷൻ കൂറ്റൻ മതിൽകെട്ടുന്നത്.

70ലക്ഷം പേര്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്ന് മോദി ഉറപ്പു നല്‍കി; അഹമ്മദാബാദ് സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ്‌

12 Feb 2020 8:19 AM GMT
50 മുതല്‍ 70 ലക്ഷം ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് അഹമ്മദാബാദില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ 'ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ ഒത്തുതീർപ്പ്' എന്ത്?

29 Jan 2020 6:59 PM GMT
നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സുരക്ഷിതമായി നേരിടാൻ ട്രം പ് ഒരുക്കുന്ന വഴിയാണ് ആ സമാധാന കരാർ. റോഹിൻഗ്യർക്ക് നീതി അകലെയാണോ? പൗരത്വ നിയമ ഭേദഗതിയിൽ ലോകം പ്രതിഷേധിക്കുമ്പോൾ, കൊറോണയെ വംശീയ വൈറസ് ആക്കുന്നവർ-തുടങ്ങി വിവിധ കാര്യങ്ങൾ ചർച്ച ചെയ്ത് Around the globe

ഇറാന് മുന്നറിയിപ്പുമായി ട്രംപ്; 52 ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തും

5 Jan 2020 1:23 AM GMT
'ഉയര്‍ന്ന തലത്തിലുള്ള' 52 ഇറാനിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജുഡീഷ്യറി കമ്മിറ്റിയുടെ പിന്തുണ

14 Dec 2019 1:15 AM GMT
വാഷിങ്ടണ്‍: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ ഉക്രയ്ന്‍...

'തെറ്റ് ചെയ്തതിന് തെളിവില്ല'; ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് റിപോര്‍ട്ട് തള്ളി വൈറ്റ്ഹൗസ്

4 Dec 2019 1:29 AM GMT
ഏകപക്ഷീയമായ നടപടിക്രമങ്ങളുടെ അവസാനം പ്രസിഡന്റ് ട്രംപിന്റെ തെറ്റ് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷിഫും ഡെമോക്രാറ്റുകളും തീര്‍ത്തും പരാജയപ്പെട്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ആരോപിച്ചു.

തനിക്കു നോബേല്‍ സമ്മാനം നല്‍കാത്തതിനെതിരേ പരാതിയുമായി ട്രംപ്

24 Sep 2019 6:04 PM GMT
വാഷിങ്ടണ്‍: നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത തനിക്ക് നോബേല്‍ സമ്മാനം നല്‍കാത്തതില്‍ പരാതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തികച്ചും അര്...

പാകിസ്താനെതിരായ പരാമര്‍ശം അതിരുകടന്നത്; 'ഹൗഡി മോദി'യിലെ മോദിയുടെ പരാമര്‍ശത്തെ തള്ളി ഡോണള്‍ഡ് ട്രംപ്

24 Sep 2019 2:22 PM GMT
ചടങ്ങില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
Share it