Latest News

'ട്രംപ് ഭീരു, മോദി നനഞ്ഞ പൂച്ചയും'; ഇന്ത്യന്‍ കര്‍ഷകരെ മോദി വഞ്ചിച്ചെന്ന് അരവിന്ദ് കെജ്‌രിവാള്‍

ട്രംപ് ഭീരു, മോദി നനഞ്ഞ പൂച്ചയും; ഇന്ത്യന്‍ കര്‍ഷകരെ മോദി വഞ്ചിച്ചെന്ന് അരവിന്ദ് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി രഹിതമാക്കി ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിച്ചെന്ന് ആംആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ . അമേരിക്കയില്‍ നിന്നുള്ള പരുത്തിയുടെ 11% ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തി. ഇതിന് മറുപടിയായി ഇന്ത്യ അമേരിക്കയ്ക്ക് 100% തീരുവ ചുമത്തേണ്ടതായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി കര്‍ഷകര്‍ക്കെതിരേയുള്ള കാര്യങ്ങളാണ് ചെയ്യു്‌നനത്' കെജ്‌രിവാള്‍ പറഞ്ഞു.

അമേരിക്കയില്‍ നിന്നുള്ള പരുത്തി നികുതി രഹിതമാക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെയാണ് സരര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്. ആഭ്യന്തര തുണി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്.

പ്രധാനമന്ത്രി മോദി രഹസ്യമായി ചില തീരുമാനങ്ങള്‍ എടുത്തു, ഇത് രാജ്യത്തെ കര്‍ഷകരോടുള്ള വലിയ വഞ്ചനയാണ്. 9095% കര്‍ഷകര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ഈ തീരുമാനങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, നിരവധി കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല.നേരത്തെ, അമേരിക്കയില്‍ നിന്ന് വരുന്ന പരുത്തിക്ക് 11% തീരുവ ചുമത്തിയിരുന്നു. കേന്ദ്രം അമേരിക്കയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍, ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ, അതായത് 40 ദിവസത്തേക്ക്, അമേരിക്കയില്‍ നിന്ന് വരുന്ന പരുത്തിക്ക് നികുതിയില്ല. ഇതുമൂലം, അമേരിക്കന്‍ പരുത്തി ഇന്ത്യന്‍ പരുത്തിയെക്കാള്‍ കിലോഗ്രാമിന് 1520 രൂപ വില കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ 30 വരെ, തുണി വ്യവസായം അമേരിക്കന്‍ പരുത്തി കുറഞ്ഞ വിലയ്ക്ക് വാങ്ങും. ഒക്ടോബറില്‍ നമ്മുടെ കര്‍ഷകര്‍ അവരുടെ പരുത്തി മണ്ഡികളിലും വിപണികളിലും കൊണ്ടുപോകുമ്പോള്‍, ആരാണ് അത് വാങ്ങുകയെന്നും കെജ്‌രിവാള്‍ ചോദിച്ചു. ആം ആദ്മി പാര്‍ട്ടി സെപ്റ്റംബര്‍ 7 ന് ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ചോട്ടിലയില്‍ കര്‍ഷകരെ പിന്തുണച്ച് ഒരു യോഗം നടത്തുമെന്നും കെജ്രിവാള്‍ കൂട്ടിചേര്‍ത്തു.

'നമ്മുടെ രാജ്യം രണ്ട് വശങ്ങളില്‍ നിന്ന് ആക്രമിക്കപ്പെടുന്നു. ഒരു വശത്ത്, ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 50% തീരുവ ചുമത്തിയിരിക്കുന്നു. ഇതുമൂലം, നമ്മുടെ ആഭ്യന്തര വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവരുടെ എല്ലാ കയറ്റുമതികളും നിലച്ചു. മറുവശത്ത്, പ്രധാനമന്ത്രി മോദി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ അവസാനിപ്പിക്കുകയാണ്. ഇതുമൂലം, അമേരിക്കയിലെ എല്ലാ സാധനങ്ങളും നമ്മുടെ വിപണിയില്‍ വില്‍ക്കപ്പെടും. നമ്മുടെ കര്‍ഷകരും വ്യാപാരികളും നശിക്കും' കെജ്രിവാള്‍ വ്യക്തമാക്കി. ട്രംപ് ഒരു ഭീരുവാണെന്നും പ്രധാനമന്ത്രി മോദി നനഞ്ഞ പൂച്ചയെപ്പോലെയാകാന്‍ എന്ത് നിര്‍ബന്ധബുദ്ധിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it