- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്

കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രൊഫ. എം എന്‍ വിജയന്റെ മകന്‍ വി എസ് അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. പയ്യന്നൂരില്‍ സംഘടിപ്പിച്ച പുസ്തകപ്രകാശനച്ചടങ്ങില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. നിരവധി പേര്‍ കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്‍ക്വിലാബ് വിളിച്ചുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.
പുസ്തക പ്രകാശനച്ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമങ്ങളുണ്ടായതായി ചടങ്ങില്‍ സംസാരിച്ച വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസ്സിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശം വരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
വി എസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കും എന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായത് എന്ന് ചോദിച്ച ജോസഫ് സി മാത്യു പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
രണ്ടുദിവസം മുന്‍പ് പോലിസില്‍ നിന്ന് പുസ്തകപ്രകാശന ചടങ്ങ് മാറ്റിവെച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. മാറ്റിവെച്ചിട്ടില്ല. നിശ്ചയിച്ചതുപോലെ നടക്കുമെന്ന് പറഞ്ഞു. അതിനുശേഷം രണ്ടു മൂന്ന് മാധ്യമപ്രവര്‍ത്തകരും ഇതേകാര്യം അന്വേഷിച്ചു. എന്താ ചോദിക്കാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രകാശനം മാറ്റിവെച്ചെന്ന പ്രചരണമുണ്ടെന്നും അതുകൊണ്ട് അന്വേഷിച്ചതാണെന്നും പറഞ്ഞു. വൈകുന്നേരമായപ്പോള്‍ സുഹൃത്തുക്കളും ഇതേകാര്യം അന്വേഷിച്ച് വിളികളായി. അങ്ങനെ മാറ്റിവെയ്ക്കാന്‍ ഒട്ടും തീരുമാനിച്ചിട്ടില്ല. മാറ്റിവെക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഈ പ്രകാശനച്ചടങ്ങിലേക്ക് വരുന്നവരെ തടയുക എന്നതായിരുന്നു ഇതിനുപിന്നിലെ ഉദ്ദേശ്യമെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി കുഞ്ഞികൃഷ്ണന്‍ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാര്‍ട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഇതൊരു കൂട്ടക്കവര്‍ച്ചയാണ്. പാര്‍ട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാര്‍ട്ടിയേയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താന്‍ എത്തിച്ചേര്‍ന്ന ഉറച്ച തീരുമാനം. എന്നാല്‍, പാര്‍ട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയില്‍ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തില്‍ വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.
സിപിഎം പ്രവര്‍ത്തകര്‍ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞി കൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിട്ടുണ്ട്. രണ്ടുദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരേ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. പയ്യന്നൂരിലെ ഫണ്ട് വിവാദത്തില്‍ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















