India

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ്

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ഡല്‍ഹിയിലെ ഓഫീസുകള്‍ ഒഴിയാന്‍ നോട്ടിസ്. ഡല്‍ഹിയില്‍ എഐസിസിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടവും യൂത്ത് കോണ്‍ഗ്രസിന്റെ റെയ്‌സിന റോഡില്‍ അഞ്ചാം നമ്പര്‍ കെട്ടിടവും ഒഴിയണമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 28നുള്ളില്‍ ഒഴിയണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. 1978 മുതല്‍ എഐസിസിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരികയാണ് ഈ കെട്ടിടം.

പുതിയ ആസ്ഥാനമായ ഐടിഒയ്ക്ക് സമീപത്തുള്ള ഇന്ദിരാ ഭവനിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം മാറ്റിയിരുന്നു. എന്നാല്‍ 1978 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഓഫീസ് കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കിയിരിക്കുന്നത്.നടപടി രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it