Latest News

റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍

റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയുടെ അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. തമിഴ്നാട് കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിന്‍ (42) ആണ് പിടിയിലായത്. തമ്പാനൂര്‍ മുതല്‍ കരമന വരെയുള്ള വിവിധ ഭാഗങ്ങളിലെ ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞത്.

ജനുവരി 25-ന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെച്ചാണ് പ്രതി യാത്രക്കാരിയുടെ ബാഗ് തട്ടിയെടുത്തത്. മോഷ്ടിച്ച ബാഗ് നെടുമങ്ങാട് വാണ്ട എന്ന സ്ഥലത്തെ ഒരു റൈസ് മില്ലിന് സമീപമുള്ള പലകപ്പെട്ടിയിലാണ് ഒളിപ്പിച്ചിരുന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ മുഴുവന്‍ പ്രതിയില്‍ നിന്ന് പോലിസ് കണ്ടെടുത്തു. ഇയാള്‍ മുന്‍പ് മറ്റു മോഷണക്കേസുകളില്‍ പ്രതിയല്ലെന്നും എന്നാല്‍ ലഹരിക്ക് അടിമയാണെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it