Latest News

ആശുപത്രിയില്‍ ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടിയ യുവാവ് പിടിയില്‍

ആശുപത്രിയില്‍ ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടിയ യുവാവ് പിടിയില്‍
X

പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍(സിഎച്ച്‌സി)ചികില്‍സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് രോഗിയുടെ ഭീഷണി. കുന്നന്താനം സ്വദേശി ലിനു തോമസ്(38)ആണ് എയര്‍ഗണ്ണുമായി ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും നേരെ തോക്കുചൂണ്ടിയത്.

കുന്നന്താനം സിഎച്ച്‌സിയില്‍ രാവിലെയാണ് സംഭവം. ലാബിലെത്തിയ ലിനു തോക്കെടുത്ത് മേശയില്‍ വച്ചു. ശേഷം നേഴ്‌സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാള്‍ ജീവനക്കാര്‍ക്കു നേരെ തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു. മെഡിക്കല്‍ പ്രാക്റ്റീസിനായി എത്തിയ വിദ്യാര്‍ഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്കുകണ്ട് പുറത്തേക്കോടി. പിന്നീട് മെഡിക്കല്‍ ഓഫീസര്‍ എത്തിയതോടെ ലിനു വാഹനത്തില്‍ കയറി സ്ഥലം വിട്ടു.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കീഴ്വായ്പ്പൂര്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പ്രതി പിടിയിലായി. ഇയാളുടെ കൈയില്‍നിന്നും എയര്‍ഗണ്ണും സ്റ്റെതസ്‌കോപ്പും കണ്ടെടുത്തു. താന്‍ ഡോക്ടറാണെന്നും സിഎച്ച്‌സിയില്‍ വരാമെന്നും പോലിസ് പിടിയിലായപ്പോള്‍ ഇയാള്‍ അവകാശപ്പെട്ടു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ സംസാരിച്ചത്. പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചത് എയര്‍ഗണ്ണാണെന്ന് വ്യക്തമായി. എയര്‍ഗണ്ണാണെങ്കില്‍ പോലും ആയുധവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ആംസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it