Latest News

'എസ്എന്‍ഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായം'; ജി സുകുമാരന്‍ നായര്‍

സതീശനോടുള്ള വിരോധം കോണ്‍ഗ്രസിനോടല്ലെന്ന് സുകുമാരന്‍ നായര്‍

എസ്എന്‍ഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായം; ജി സുകുമാരന്‍ നായര്‍
X

കോട്ടയം: രാഷ്ട്രീയ നിലപാടുകളിലും സാമുദായിക ഐക്യത്തിലും എന്‍എസ്എസിന്റെ നിലപാട് ആവര്‍ത്തിച്ച് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും ജി സുകുമാരന്‍ നായര്‍.

എസ്എന്‍ഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സമീപനമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം. എല്ലാ വിഭാഗങ്ങളുമായും ഐക്യം വേണമെന്നാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. ഐക്യത്തിനായി ഞങ്ങള്‍ അങ്ങോട്ട് ഒരു കാലത്തും പോകില്ല. എന്‍എസ്എസ് എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന സംഘടനയാണ്. വെള്ളാപ്പള്ളി നടേശന്റെ പത്മ അവാര്‍ഡിനു പിന്നില്‍ രാഷ്ട്രീയ നീക്കം ഉണ്ടെന്ന് സംശയമുണ്ട്. വെള്ളാപ്പള്ളി നടേശന് പദ്മ പുരസ്‌കാരം ലഭിച്ചതില്‍ എന്‍എസ്എസിന് വിരോധമില്ലെന്നും എന്നാല്‍ എസ്എന്‍ഡിപിയുമായി ഐക്യത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വി ഡി സതീശനോടുള്ള വിരോധം കോണ്‍ഗ്രസിനോടല്ല. അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കാര്യങ്ങളില്‍ എന്‍എസ്എസ് എന്നും സ്വീകരിച്ചുപോരുന്ന 'സമദൂര നിലപാടില്‍' മാറ്റമില്ല. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ അവഗണനകളില്‍ എന്‍എസ്എസിന് പരാതികളില്ല. പമ്പാ സംരക്ഷണ പദ്ധതിയില്‍ എന്‍എസ്എസ് പ്രത്യേക അവകാശവാദങ്ങള്‍ ഉന്നയിക്കില്ല. മറ്റുള്ളവരെപ്പോലെ 'ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല' എന്ന നിലവിളി എന്‍എസ്എസിനില്ല. സംഘടനയുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടാല്‍ കോടതിയെ സമീപിക്കാനാണ് താല്പര്യം. കേന്ദ്ര ബജറ്റില്‍ കേരളത്തിന് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it