Big stories

എസ്‌ഐആര്‍: ഫോം 7 ദുരുപയോഗം; വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് 100ലധികം മുസ് ലിംകളെ

എസ്‌ഐആര്‍: ഫോം 7 ദുരുപയോഗം; വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് 100ലധികം മുസ് ലിംകളെ
X

അഹമ്മദാബാദ്: ഗുജറാത്തിലെ സൂററ്റില്‍ വലിയ തോതില്‍ മുസ് ലിം വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് റിപോര്‍ട്ടുകള്‍. സൂറത്തിലെ സലാബത്പുര ഗ്രാമത്തിലാണ് സംഭവം. 100 ഓളം താമസക്കാരാണ് ഇതുായി ബന്ധപ്പെട്ട് പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയത്. എസ്‌ഐആര്‍ പ്രക്രിയയുടെ ഫോം സെവന്‍ ഉപയോഗിച്ചാണ് വലിയ തോതില്‍ ആളുകളുടെ പേരുകള്‍ ഒഴിവാക്കുന്നത് എന്നാണാരോപണം.

ഈ ഫോം ഉപയോഗിച്ച് ആളുകളുടെ പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അപേക്ഷാ ഫോമുകളില്‍ ബിജെപി കോര്‍പ്പറേറ്റര്‍ വിക്രം പോപ്പട്ട് പാട്ടീലിന്റെ പേരും മൊബൈല്‍ നമ്പറുമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ഫോം 7 അപേക്ഷകളിലെ ഒപ്പ്, 2021 ലെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാട്ടീല്‍ പൂരിപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ ഒപ്പുമായി യോജിക്കുന്നതാണെന്ന് തെളിവുസഹിതം പുറത്തുവന്നു.


വിഷയത്തില്‍ എന്തെങ്കിലും നടപടി പോലിസ് എടുത്തുവോ എന്നറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 'ഞങ്ങള്‍ മുസ്ലീങ്ങളായതിനാലാണ് ബിജെപി ഞങ്ങളെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ വോട്ടുകള്‍ മനപ്പീര്‍വം അവര്‍ നീക്കം ചെയ്യുകയാണ്,' അന്‍വര്‍നഗര്‍ പ്രദേശത്ത് താമസിക്കുന്ന അറുപത്തിയൊമ്പതുകാരനായ അബ്ദുള്‍ റസാഖ് വസീര്‍ ഷാ പറഞ്ഞു.

2025 ഡിസംബര്‍ 19-ന് പ്രത്യേക തീവ്രമായ പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് യഥാര്‍ഥത്തില്‍ എസ്ഐആര്‍ വിവാദം പോട്ടിപുറപ്പെട്ടത്. നിരവധി പേരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നു ഒഴിവാക്കപ്പെട്ടെങ്കിലും പലരുടെയും പേരുകള്‍ കരടു വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍

കരട് പട്ടിക പുറത്തിറക്കിയ ശേഷം, അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിന് 2026 ജനുവരി 18 വരെ സമയം നല്‍കി. ഈ കാലയളവില്‍ ബിജെപി കോര്‍പ്പറേറ്റര്‍മാര്‍ ഫോം 7 അപേക്ഷകള്‍ നല്‍കുകയായിരുന്നു. അതായ്ത് ഇവിടെ നിന്നാണ് ബിജെപി ഫോം സെവന്‍ ദുരുപേയോഗം ചെയ്യാന്‍ ആരംഭിച്ചത്.

കരടു വോട്ടര്‍ പട്ടിക സമയത്ത് തങ്ങളുടെ പോരുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രദേശത്തെ ബിജെപി കോര്‍പറേറ്ററായ വിക്രം പോപ്പട്ട് പാട്ടീല്‍ ഫോം 7 പൂരിപ്പിച്ച് നല്‍കുകയായിരുന്നു. അതായത്, തങ്ങളുടെ പേരുകള്‍ ന ീക്കം ചെയ്യണമെന്നും തങ്ങള്‍ മരകിച്ചെന്നുമായിരുന്ു അയാള്‍ സാക്ഷ്യപ്പെടുത്തിയതെന്ന് പ്രദേശത്തെ മുസം ലിംകള്‍ പറഞ്ഞു.


സലാബത്പുരയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു വാര്‍ത്ത പ്രചരിച്ചപ്പോള്‍, കൂടുതല്‍ വോട്ടര്‍മാര്‍ അവരുടെ പേരുകളുടെ അവസ്ഥ അന്വേഷിക്കാന്‍ തുടങ്ങി. ഫോം 7 ഉപയോഗിച്ച് മരിച്ചതായി പ്രഖ്യാപിച്ച ഏകദേശം 118 പേരുടെ പേരുകളാണ് ഇതോടെ പുറത്തുവന്നത്.

2026 ജനുവരി 22 ന്, ഫോം 7 അപേക്ഷ സമര്‍പ്പിച്ച നിരവധി വോട്ടര്‍മാര്‍ സലാബത്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. എല്ലാ ഫോമുകളും പൂരിപ്പിച്ചത് ബിജെപിയുടെ പാട്ടീല്‍ ആണെന്ന് പരാതിക്കാര്‍ ആരോപിച്ചു.മതപരമായ സ്വത്വത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ലക്ഷ്യം വയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് മുഴുവന്‍ വിഷയമെന്നും ഇത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘര്‍ഷം കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

തെറ്റായ പ്രഖ്യാപനം നടത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 31 പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, ബന്ധപ്പെട്ട ബിജെപി കോര്‍പ്പറേറ്റര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, വോട്ടര്‍ പട്ടികയില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോം 7

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കുന്ന അപേക്ഷയാണ് ഫോം 7. നിലവിലെ വോട്ടര്‍ പട്ടികയില്‍ മറ്റൊരാളുടെ പേര് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നതിനോ സ്വന്തം പേര് നീക്കം ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നതിനോ വേണ്ടിയാണ് ഈ അപേക്ഷ നല്‍കുന്നത്. 1960 ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നിയമങ്ങളിലെ 13(2), 26 എന്നീ നിയമങ്ങള്‍ അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


ഒരേ മണ്ഡലത്തിലും പോളിങ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ ആയ ഒരാള്‍ക്ക് മാത്രമേ ഫോം 7 പൂരിപ്പിക്കാന്‍ കഴിയൂ. അപേക്ഷകന്‍ അവരുടെ പേര്, എപിക് നമ്പര്‍, എതിര്‍പ്പിനോ അഭ്യര്‍ഥനയ്ക്കോ ഉള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ തെളിവുകള്‍ എന്നിവ നല്‍കണം. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ ഫോം സെവന്‍ വഴി നല്‍കുന്നത് കുറ്റമാണ്. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 31 പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കും.

credit; The wire

Next Story

RELATED STORIES

Share it