Latest News

ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ എപ്‌സ്റ്റൈന്‍ ഫയലുകളില്‍ ഉണ്ട്: രാഹുല്‍ ഗാന്ധി( വിഡിയോ)

ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ എപ്‌സ്റ്റൈന്‍ ഫയലുകളില്‍ ഉണ്ട്: രാഹുല്‍ ഗാന്ധി( വിഡിയോ)
X

ന്യൂഡല്‍ഹി: ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ എപ്‌സ്റ്റൈന്‍ ഫയലുകളില്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ വാദം തെളിയിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. യുഎസ് നീതിന്യായ വകുപ്പിന്റെ പക്കല്‍ എപ്‌സ്റ്റൈന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉണ്ട്, അതില്‍ ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ പരാമര്‍ശിക്കുന്നു. അദാനി വിചാരണ നേരിടുന്നു. അദ്ദേഹത്തിന് സമന്‍സ് അയച്ചിട്ടുണ്ട്. 18 മാസമായി അദ്ദേഹം അതിന് മറുപടി നല്‍കിയിട്ടില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it