Literature

ആഗസ്റ്റില്‍ വരിസംഖ്യാ ഇളവുകളുമായി സ്‌റ്റോറിടെല്‍

ഒരു മാസത്തെ 149 രൂപ സെലക്റ്റ് വരിസംഖ്യ ഈ ഫ്രീഡം ഓഫര്‍ സമയത്ത് 59 രൂപയായാണ് കുറച്ചിരിക്കുന്നത്. 6 മാസത്തെ 599 രൂപ വരിസംഖ്യ 345 രൂപയായും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 മുതല്‍ 30 വരെയാണ് ഫ്രീഡം ഓഫര്‍ ലഭ്യമാവുക

ആഗസ്റ്റില്‍ വരിസംഖ്യാ ഇളവുകളുമായി സ്‌റ്റോറിടെല്‍
X

കൊച്ചി: ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്‌റ്റോറിടെല്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് മാസം മുഴുവന്‍ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സെലക്റ്റ് സബ്‌സ്‌ക്രിപ്ഷനായി 11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങളും ഇബുക്കുകളും പരിധിയില്ലാതെ ലഭ്യമാകും. കൊവിഡ് ഭീഷണി നിലനില്‍ക്കെ ആളുകള്‍ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിയ്ക്കുമ്പോള്‍ അവരുടെ വിനോദത്തിനും ഉല്‍ക്കണ്ഠയകറ്റാനും ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കുന്നത് കണക്കിലെടുത്താണ് ഓഫര്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി.

ജോലിത്തിരക്കുകളാല്‍ പലരും ഉപേക്ഷിച്ച വായനാശീലം നിലവിലെ സാഹചര്യങ്ങളില്‍ തിരിച്ചു പിടിയ്ക്കാന്‍ പുസ്തകം കേള്‍ക്കുന്ന സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നുണ്ടെന്നതും ഒരു മാസം നീണ്ടുനില്‍ക്കുന്ന വരിസംഖ്യാ ഇളവുകള്‍ക്ക് പ്രചോദനമായെന്നും അധികൃതര്‍ വ്യക്തമാക്കി.ഒരു മാസത്തെ 149 രൂപ സെലക്റ്റ് വരിസംഖ്യ ഈ ഫ്രീഡം ഓഫര്‍ സമയത്ത് 59 രൂപയായാണ് കുറച്ചിരിക്കുന്നത്. 6 മാസത്തെ 599 രൂപ വരിസംഖ്യ 345 രൂപയായും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 മുതല്‍ 30 വരെയാണ് ഫ്രീഡം ഓഫര്‍ ലഭ്യമാവുക. അതു കഴിഞ്ഞാല്‍ നിരക്കുകള്‍ വീണ്ടും പഴയതുപോലെയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യം ആഘോഷിയ്ക്കുമ്പോള്‍ അത് തങ്ങളുടെ വരിക്കാര്‍ക്കും നല്‍കാനായാണ് സ്‌റ്റോറിടെല്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സ്‌റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ആര്‍ക്കും എവിടെയും എപ്പോഴും കഥകള്‍ കേള്‍ക്കാനും പങ്കിടാനും സാധിക്കുകയെന്നതാണ് സ്‌റ്റോറിടെല്‍ ലക്ഷ്യമിടുന്നത്. ആകര്‍ഷക നിരക്കില്‍ തങ്ങളുടെ മാതൃഭാഷയില്‍ കഥകള്‍ കേള്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് സെലക്റ്റ് സബ്‌സ്‌ക്രിപ്ഷനിലൂടെ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ http://bit.ly/2rriZaU ല്‍ നിന്നും ആപ്പ്ള്‍ സ്‌റ്റോറില്‍ https://apple.co/2zUcGkG-Â നിന്നും സ്‌റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it