Kerala

ബ്രൗണ്‍ ഷുഗറുമായി കൊച്ചിയില്‍ അസം സ്വദേശികള്‍ പിടിയില്‍

അസം സ്വദേശികളായ റമീസ് ഉദ്ദിന്‍(23),ഇനാല്‍ ഹക്ക്(26) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസും എസ്ഒജി യും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രഹ്മപുരം ഭാഗത്ത് നിന്നും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 2.590 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു

ബ്രൗണ്‍ ഷുഗറുമായി കൊച്ചിയില്‍ അസം സ്വദേശികള്‍ പിടിയില്‍
X

കൊച്ചി: ബ്രൗണ്‍ ഷുഗറുമായി കൊച്ചിയില്‍ രണ്ട് അസം സ്വദേശികളായ യുവാക്കള്‍ പോലിസ് പിടിയില്‍.അസം സ്വദേശികളായ റമീസ് ഉദ്ദിന്‍(23),ഇനാല്‍ ഹക്ക്(26) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസും എസ്ഒജി യും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രഹ്മപുരം ഭാഗത്ത് നിന്നും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 2.590 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

പ്രതികള്‍ യുവാക്കള്‍ക്കും, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, ബ്രൗണ്‍ ഷുഗറിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it