Kerala

സ്വകാര്യ ബസില്‍ യുവതിയ ഉപദ്രവിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി അറസ്റ്റില്‍

പനങ്ങാട് സ്വദേശി അനില്‍കുമാര്‍(38)നെയാണ് മരട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയത്.ചോറ്റാനിക്കര സ്വദേശി സുനില്‍(44) എന്നയാളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സ്വകാര്യ ബസില്‍ യുവതിയ ഉപദ്രവിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി അറസ്റ്റില്‍
X

കൊച്ചി: എറണാകുളത്ത് നിന്നും തൃപ്പൂണിത്തുറയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ ഒപ്പമുണ്ടായിരുന്ന യുവതിയെ ഉപദ്രവിക്കുന്നത് കണ്ട് വിവരം ബസ്് കണ്ടക്ടറോട് പറഞ്ഞതിലുള്ള വൈരാഗ്യം നിമിത്തം യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പനങ്ങാട് സ്വദേശി അനില്‍കുമാര്‍(38)നെയാണ് മരട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയത്.ചോറ്റാനിക്കര സ്വദേശി സുനില്‍(44) എന്നയാളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇന്നലെയാണ് കേസിനാസ്പദമായ സംഭവം

ബസില്‍ വെച്ച് യുവതിയെ പ്രതി ഉപദ്രവിക്കുന്ന വിവരം സുനില്‍ ബസ് കണ്ടക്ടറോട് പറഞ്ഞത് പ്രതിക്ക് ഇഷ്ടമായില്ല, ഇതേ ചൊല്ലി ബസില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.ഇതോടെ കണ്ടക്ടര്‍ ഇവരെ ഇറക്കി വിട്ടു. തുടര്‍ന്ന് സുനില്‍ നടന്നു പോയപ്പോള്‍ വൈറ്റില മെട്രൊ സ്‌റ്റേഷന്റെ പരിസരത്ത് വച്ച് പിന്നാലെയെത്തിയ പ്രതി അനില്‍കുമാര്‍ സുനിലിനെ കത്തി കൊണ്ട് പല പ്രാവശ്യം കഴുത്തിലും, നെഞ്ചത്തും കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സുനിലെ ആക്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഓട്ടോറിക്ഷ തൊഴിലാളികള്‍ തടഞ്ഞ് നിര്‍ത്തി തുടര്‍ന്ന് മരട് പോലിസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എറണാകുളം സെന്‍ട്രല്‍, കടവന്ത്ര, പനങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ മയക്ക് മരുന്ന്, കഠിന ദേഹോപദ്രവം, പോലിസ് സ്‌റ്റേഷന്‍ ആക്രമണം തുടങ്ങിയ കേസ്സുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ്് ചെയ്തു.

Next Story

RELATED STORIES

Share it