Kerala

കൊവിഡ് ചികില്‍സയുടെ മറവില്‍ അമിത ഫീസ്; ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

കൊടികുത്തുമല സ്വദേശി നസീര്‍ എന്നയാളുടെ പരാതിപ്രകാരമാണ് സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ആലുവ ഈസ്റ്റ് പോലിസ് പറഞ്ഞു.ഐപിസി 406,420 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു

കൊവിഡ് ചികില്‍സയുടെ മറവില്‍ അമിത ഫീസ്; ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
X

കൊച്ചി: കൊവിഡ് ചികില്‍സയുടെ പേരില്‍ രോഗിയില്‍ നിന്നും അമിത ഫീസ് ഈടാക്കിയ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പോലിസ് കേസെടുത്തു.കൊടികുത്തുമല സ്വദേശി നസീര്‍ എന്നയാളുടെ പരാതിപ്രകാരമാണ് സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ആലുവ ഈസ്റ്റ് പോലിസ് പറഞ്ഞു.ഐപിസി 406,420 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു

കൊവിഡ് ചികില്‍സയുടെ പേരില്‍ പിപികിറ്റിനടക്കം വന്‍തുകയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.ഫീസ് നിരക്ക് രോഗികളില്‍ നിന്നും മറച്ചു വെച്ചാണ് അമിത നിരക്ക് ഈടാക്കിയതെന്നാണ് വിവരം.ആശുപത്രിക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം കലക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നുവെന്നാണ് വിവരം.

സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും കൊവിഡ് പരിശോധനയുടേയും ചികില്‍സയുടെയുംമറവില്‍ രോഗികളില്‍ നിന്നും അമിതമായ നിരക്ക് ഈടാക്കുന്നതായും ഇതിനെതിരെ നടപടി വേണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ആലവുയിലെ സ്വകാര്യ ആശുപത്രിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഇന്ന് ഹൈക്കോടതിക്ക് വിശദീകരണം നല്‍കുമെന്നും അറിയുന്നു.

Next Story

RELATED STORIES

Share it