- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും
ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെല്‍സ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളുടെ പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്

കൊച്ചി: ആറാമത് കൊളംബോ സുരക്ഷാ കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍ നടക്കും.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെല്‍സ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളുടെ പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
സമുദ്രസുരക്ഷ, സംരക്ഷണം, തീവ്രവാദ പ്രതിരോധം, കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും അടക്കമുള്ള രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയല്‍, സൈബര്‍ സുരക്ഷ, അടിസ്ഥാന വികസനം, വിവര സാങ്കേതിക വിദ്യ, ദുരന്ത നിവാരണം, അടിയന്തര ഘട്ടങ്ങളിലെ സഹായം തുടങ്ങിയ രംഗങ്ങളില്‍ പരസ്പരസഹകരണം ലക്ഷ്യമിട്ടാണ് 2011 ല്‍ കോണ്‍ക്ലേവ് ആരംഭിച്ചത്. കൊളംബോയാണ് കോണ്‍ക്ലേവിന്റെ ആസ്ഥാനം.
കഴിഞ്ഞ മാര്‍ച്ചില്‍ മാലദ്വീപില്‍ നടന്ന അഞ്ചാമത് കോണ്‍ക്ലേവിലെ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ പ്രവര്‍ത്തനപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമാണ് കൊച്ചിയിലെ കോണ്‍ക്ലേവ്.ആറ് രാജ്യങ്ങളുടെയും പ്രതിനിധികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊച്ചിയിലെത്തി. ദേശീയ സുരക്ഷാ ഉപദേശകസമിതിയുടെ സെക്രട്ടറിയേറ്റാണ് കൊച്ചിയില്‍ ക്യാംപ് ചെയ്ത് കോണ്‍ക്ലേവിന് ചുക്കാന്‍ പിടിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കോണ്‍ക്ലേവ്.
RELATED STORIES
ഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMT