Sub Lead

പാലത്തായി പീഡന കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടു മാസമാകാറാകുമ്പോഴും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘപരിവാര്‍ നേതാക്കളും വിലസി നടക്കുന്നു.

പാലത്തായി പീഡന കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
X

കണ്ണൂര്‍: പാലത്തായിയില്‍ ബിജെപി നേതാവ് പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്. 'പാലത്തായി കേസ് അട്ടിമറിക്കപ്പെടുവാന്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടു മാസമാകാറാകുമ്പോഴും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘപരിവാര്‍ നേതാക്കളും വിലസി നടക്കുന്നു.

നേരത്തെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയില്ല. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനിടയുണ്ട്.

നേരത്തെ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ന്നത് കൊണ്ട് മാത്രമാണ് ബിജെപി നേതാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത്. ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിച്ചപ്പോള്‍ വിമന്‍ ജസ്റ്റിസ് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ അനാസ്ഥ സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്.

ഈ പോരാട്ടം അവസാനിച്ചിട്ടില്ല. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടുവോളം പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോക്‌സോ പ്രതികള്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നത് പാലത്തായിയിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുവാന്‍ കാരണമാവുകയാണ്. വിമന്‍ ജസ്റ്റിസ് ജില്ല എക്‌സിക്യൂട്ടീവ് അംഗം സാജിത ഷജീര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ലില്ലി ജയിംസ് സ്വാഗതവും, ത്രേസ്യാമ്മ മാളിയേക്കല്‍ നന്ദിയും പറഞ്ഞു. പള്ളിപ്രം പ്രസന്നന്‍(വെല്‍ഫെയര്‍ പാര്‍ട്ടി), സി പി റഹ്‌ന ടീച്ചര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it