Sub Lead

അലിമുദ്ദീന്‍ അന്‍സാരിയുടെ ഘാതകര്‍ക്കു നിയമസഹായം നല്‍കിയെന്നു സമ്മതിച്ച് കേന്ദ്രമന്ത്രി

ജാര്‍ഘണ്ഡിലെ രാംഗര്‍ ജില്ലയിലെ അലിമുദ്ദീന്‍ അന്‍സാരിയെന്ന 55കാരനായ കാലിക്കച്ചവടക്കാരനെ ബീഫ് കൈവശം വച്ചെന്നാരോപിച്ചു 2017 ജൂണ്‍ 29നാണ് ഹിന്ദുത്വര്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി തല്ലിക്കൊന്നത്‌

അലിമുദ്ദീന്‍ അന്‍സാരിയുടെ ഘാതകര്‍ക്കു നിയമസഹായം നല്‍കിയെന്നു സമ്മതിച്ച് കേന്ദ്രമന്ത്രി
X

രാംഗര്‍: ബീഫ് കൈവശം വച്ചെന്നാരോപിച്ചു ഹിന്ദുത്വര്‍ തല്ലിക്കൊന്ന അലുമുദ്ദീന്‍ അന്‍സാരിയുടെ ഘാതകര്‍ക്കു നിയമസഹായം നല്‍കിയതു ബിജെപി തന്നെയെന്നു സമ്മതിച്ച് കേന്ദ്രമന്ത്രിയും യശ്വന്ത് സിന്‍ഹയുടെ മകനുമായ ജയന്ത് സിന്‍ഹ. ജാര്‍ഘണ്ഡിലെ രാംഗര്‍ ജില്ലയിലെ അലിമുദ്ദീന്‍ അന്‍സാരിയെന്ന 55കാരനായ കാലിക്കച്ചവടക്കാരനെ 2017 ജൂണ്‍ 29നാണ് ഹിന്ദുത്വര്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി തല്ലിക്കൊന്നത്. ഈ കേസിലെ പ്രതികള്‍ക്കു നിയമസഹായവും സാമ്പത്തിക സഹായവും നല്‍കിയതു ബിജെപിയാണെന്നാണ് ബിബിസിയോടു കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കേസിലെ പ്രതികളെ ജയന്ത് സിന്‍ഹ ഹാരാര്‍പണം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതേകുറിച്ചുള്ള ചോദ്യത്തിനാണ് ഹസാരിബാഗില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ മറുപടി.


അലിമുദ്ദീന്‍ അന്‍സാരിയുടെ കൊലപാതകത്തെ അപലപിച്ച മന്ത്രി, കേസില്‍ പിടിയിലായവര്‍ നിരപരാധികളായതിനാലാണ് സഹായം നല്‍കിയത് എന്നും വെളിപ്പെടുത്തി. നീതിക്കു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്. നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. ദരിദ്രനും നിരപരാധിയുമായ ആളായതിനാലാണു പ്രതിക്കായി സഹായം നല്‍കിയത്. അവര്‍ സഹായം ചോദിച്ചു തന്റെ വീട്ടില്‍ എത്തിയിരുന്നു. തനിക്കവരെ സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അലിമുദ്ദീന്‍ അന്‍സാരിയുടെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറാവാത്തതെന്തെന്ന ചോദ്യത്തിന്, തന്നെ വീട്ടില്‍ വന്നു കണ്ടാല്‍ അവരെയും സഹായിക്കാന്‍ തയ്യാറാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികളെ ഭാവിയിലും ഹാരാര്‍പണം നടത്താനും സഹായിക്കാനും തയ്യാറവുമോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെ ചെയ്യുന്നത് എതിരാളികള്‍ ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ഇനി അത്തരം കാര്യങ്ങള്‍ ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it