വാഹനാപകടത്തില്‍പെട്ട മലയാളിക്ക് 2 കോടി രൂപ നഷ്ടപരിഹാരം

കണ്ണൂര്‍ പള്ളിപ്പറമ്പ് സ്വദേശി അയടത്ത് പുതിയപുരയില്‍ സിദ്ദീഖാ(42)ണ് നഷ്ടപരിഹാര തുകക്ക് അര്‍ഹനായത്

വാഹനാപകടത്തില്‍പെട്ട മലയാളിക്ക് 2 കോടി രൂപ നഷ്ടപരിഹാരം

ദുബയ്: വാഹനാപകടത്തില്‍പെട്ട മലയാളിക്ക് രണ്ട് കോടി രൂപയ്ക്കു തുല്യമായ 10,90000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് സിവില്‍ കോടതി വിധി. കണ്ണൂര്‍ പള്ളിപ്പറമ്പ് സ്വദേശി അയടത്ത് പുതിയപുരയില്‍ സിദ്ദീഖാ(42)ണ് നഷ്ടപരിഹാര തുകക്ക് അര്‍ഹനായത്. പാക്കിസ്താനി പൗരന്‍ ഓടിച്ച വാഹനം ഷാര്‍ജ ശൈഖ് സായിദ് റോഡില്‍ വച്ച് സിദ്ധീഖിനെ ഇടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ സിദ്ദീഖിനെ ആദ്യം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലും തുടര്‍ ചികില്‍സക്കായി നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സിദ്ദീഖിന് പ്രാഥമിക കാര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷി നഷ്ടപ്പെട്ടസിദ്ദീഖ് നാലുമാസം മുമ്പാണ് മരണപ്പെട്ടത്. കേസ് നടത്താനായി സിദ്ദീഖിന്റെ ബന്ധുക്കള്‍ ഷാര്‍ജയിലെ നിയമ സ്ഥാപനമായ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ ഏല്‍പ്പിക്കുകയായിരുന്നു. നഷ്ടപരിഹാര തുക കൂടുതല്‍ ലഭിക്കാനായി അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് സലാം പാപ്പിനിശ്ശേരി അറിയിച്ചു.RELATED STORIES

Share it
Top