India

ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിന് സാധ്യത കുറവ് ; നേരിയ സാധ്യത ഇങ്ങനെ

ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിന് സാധ്യത കുറവ് ; നേരിയ സാധ്യത ഇങ്ങനെ
X

കൊളംബോ: 2026 ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ പരാജയപ്പെട്ടതോടെ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യത ഏറെക്കുറെ അവസാനിച്ച മട്ടാണ്.അടുത്ത മല്‍സരത്തില്‍ പാകിസ്താന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഇംഗ്ലണ്ടും ശ്രീലങ്കയും ന്യൂസിലന്‍ഡിനെതിരേ വിജയിക്കുകയും ചെയ്താല്‍ മാത്രമെ പാകിസ്താന് സെമിയിലെത്താന്‍ കഴിയുകയുള്ളൂ.

നിലവില്‍ ഒരു പോയിന്റ് മാത്രമാണ് സൂപ്പര്‍ 8 ഘട്ടത്തില്‍ പാകിസ്താനുള്ളത്. ഫെബ്രുവരി 27ന് ശ്രീലങ്കയ്‌ക്കെതിരേയാണ് പാകിസ്താന്റെ അവസാന സൂപ്പര്‍ 8 മല്‍സരം. ന്യൂസിലന്‍ഡ് രണ്ട് മല്‍സരങ്ങളില്‍ ഒന്നില്‍ വിജയിക്കുകയും ഒന്നില്‍ പരാജയം അറിയുകയും പാകിസ്താന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ പാകിസ്താനും ന്യൂസിലന്‍ഡിനും മൂന്നു പോയിന്റുകള്‍ വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. നെറ്റ് റണ്‍റേറ്റ് വേണമെങ്കില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും വേണം.

കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പാകിസ്താനും ഇനി സെമിയില്‍ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചു. ഐസിസിയുടെ സെമി ഫൈനല്‍ മല്‍സരക്രമം അനുസരിച്ച് ഒന്നാം സെമിയില്‍ ഗ്രൂപ്പ് 1-ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 2-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. രണ്ടാം സെമിയില്‍ ഗ്രൂപ്പ് 2-ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 1-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലും ഏറ്റുമുട്ടണം.

ഇന്നലെ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്താനെ തോല്‍പിച്ചതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് 2-ല്‍ ഒന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന് ഇനി പരമാവധി രണ്ടാം സ്ഥാനക്കാരായി മാത്രമേ സെമിയില്‍ എത്താന്‍ സാധിക്കൂ. അതേസമയം, ദക്ഷിണാഫ്രിക്കയോട് ഏറ്റ വന്‍ തോല്‍വിയോടെ ഇന്ത്യയും ഗ്രൂപ്പ് 1-ല്‍ രണ്ടാം സ്ഥാനത്തിനായാണ് പോരാടുന്നത്. ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ ആകും ഒന്നാം സ്ഥാനത്ത് എത്തുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തുന്നതെങ്കില്‍, ഇരു ടീമുകളും സെമിയില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയില്ല. ഐസിസിയുടെ ഹൈബ്രിഡ് മോഡല്‍ പ്രകാരം ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനല്‍ അല്ലെങ്കില്‍ ഫൈനല്‍ മല്‍സരം നടക്കുകയാണെങ്കില്‍ അത് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരില്ലെന്ന് ഉറപ്പായതോടെ വേദികളിലും മാറ്റമുണ്ടാകും.

ഗ്രൂപ്പ് എക്‌സില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയാല്‍ ഇന്ത്യക്ക് തങ്ങളുടെ സെമി ഫൈനല്‍ മല്‍സരം മുംബൈയില്‍ കളിക്കാം. അത്ഭുതങ്ങള്‍ സംഭവിച്ച് സെമിയിലെത്തിയാല്‍ കൊളംബോയിലായിരിക്കും പാകിസ്താന്റെ സെമി പോരാട്ടം. ഗ്രൂപ്പ് 1-ലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ പാകിസ്താന്റെ ആയിരിക്കും. രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയാല്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടാവാനാണ് സാധ്യത.

സെമി ഫൈനല്‍ പോരാട്ടം അസാധ്യമാണെങ്കിലും, ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടാനുള്ള നേരിയ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും അതത് സെമി ഫൈനലുകളില്‍ വിജയിച്ചാല്‍ ലോകകപ്പ് ഫൈനലില്‍ ഒരു കാണാന്‍ സാധിക്കും. എന്നാല്‍ നിലവിലെ നെറ്റ് റണ്‍റേറ്റും പോയിന്റ് പട്ടികയിലെ സ്ഥാനവും പരിഗണിക്കുമ്പോള്‍ സെമിയില്‍ കടക്കുക എന്നത് തന്നെ ഇരു ടീമുകള്‍ക്കും വലിയ വെല്ലുവിളിയാണ്.





Next Story

RELATED STORIES

Share it