- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പേര് മാറ്റം കൊണ്ട് പ്രായോഗിക നേട്ടമെന്ത്? 'കേരളം' വിഷയത്തില്‍ വിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെയും കേന്ദ്രത്തിന്റെ സമീപനത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പേര് മാറ്റുന്നതിലൂടെ പ്രായോഗികമായി എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പേര് മാറ്റം കൊണ്ടു സംസ്ഥാനത്തിന് പ്രത്യേക നേട്ടമൊന്നും ലഭിക്കില്ലെന്നാണ് തരൂരിന്റെ അഭിപ്രായം. 'കേരളം' എന്നത് മലയാളികള്‍ സാധാരണ ഉപയോഗിക്കുന്ന പേരാണെങ്കിലും, ഇംഗ്ലീഷില്‍ 'ഗലൃമഹമ' എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ളവര്‍ക്ക് 'ഗലൃമഹമ' എന്ന പേരാണ് സുപരിചിതമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പേര് മാറ്റിയ സാഹചര്യവുമായി കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേരുമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്ന നിലപാടിനൊപ്പം തന്നെ, ഇംഗ്ലീഷ് പ്രയോഗങ്ങളില്‍ ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങള്‍ തരൂര്‍ തന്റെ തനതായ ശൈലിയില്‍ ചൂണ്ടിക്കാട്ടി. 'കേരള' എന്നത് 'കേരളം' ആകുമ്പോള്‍, 'ഗലൃമഹശലേ', 'ഗലൃമഹമി' എന്നീ വിശേഷണങ്ങള്‍ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. 'ഗലൃമഹമാശലേ' എന്നത് ഒരു സൂക്ഷ്മജീവിയുടെ പേരുപോലെയും 'ഗലൃമഹമാമി' ഒരു അപൂര്‍വ ധാതുവിന്റെ പേരുപോലെയും തോന്നിക്കുന്നുവെന്ന് തമാശരൂപേണ അദ്ദേഹം എക്‌സില്‍ കുറിച്ചു. പുതിയ വാക്കുകള്‍ കണ്ടെത്താന്‍ മല്‍സരം സംഘടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തെയും തരൂര്‍ വിമര്‍ശിച്ചു. പേര് മാറ്റത്തിന് വേഗത്തില്‍ അനുമതി നല്‍കുമ്പോഴും സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളില്‍ കേന്ദ്രം ആവശ്യമായ പിന്തുണ നല്‍കുന്നില്ലെന്നതാണ് ആരോപണം. ഇപ്പോള്‍ പ്രധാനമായും ആവശ്യമായത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഫണ്ടും സഹകരണവുമാണെന്നും പേരില്‍ വരുന്ന മാറ്റമെല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ ഭാഷകളിലും ഈ മാറ്റം നടപ്പാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ 'കേരളം' എന്ന പേരാണ് മലയാളികള്‍ക്കിടയില്‍ സ്വീകാര്യമായത്. എന്നാല്‍ ഇംഗ്ലീഷ് രേഖകളില്‍ അത് 'ഗലൃമഹമ' എന്നായി ഉപയോഗിക്കപ്പെട്ടുവെന്ന വ്യത്യാസം പരിഹരിക്കാനാണ് ന്യമസഭ പ്രമേയം പാസാക്കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















