Latest News

'നോമ്പുണ്ടെന്നു പറഞ്ഞിട്ടുപോലും അവര്‍ വെറുതെ വിട്ടില്ല'; മുസ് ലിം വയോധികനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍

നോമ്പുണ്ടെന്നു പറഞ്ഞിട്ടുപോലും അവര്‍ വെറുതെ വിട്ടില്ല; മുസ് ലിം വയോധികനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍
X

മീററ്റ്: ഉത്തര്‍പ്രദേശില്‍, മതത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് വര്‍ധിച്ചു വരികയാണ്. അടുത്തിടെ, സംസ്ഥാനത്തെ ബദൗണ്‍ ജില്ലയില്‍, മൂന്ന് മുസ് ലിംകളെ അക്ഷയ് ശര്‍മ്മ എന്നയാള്‍ പരസ്യമായി തല്ലിച്ചതച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ രീതീയില്‍ ഇന്നലെ മീററ്റില്‍ ഒരാക്രമണം നടന്നത്. മീററ്റിലെ കിത്തൗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള സദല്ലാപൂര്‍ ഗ്രാമത്തില്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ പോയ മുസ ്‌ലിം വയോധികനാണ് ആക്രമണത്തിനിരയായത്.

കച്ചവടം നടക്കുന്നിടെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ ഹിന്ദുത്വന്‍ വയോധികനോട് പേരു ചോദിക്കുകയും, വസീദ് എന്ന പേര് കേട്ടതോടെ മര്‍ദ്ദിക്കുകയുമായിരുന്നു. മതത്തിന്റെ പേരു പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും വയോധികന്‍ പറയുന്നു.

തന്റെ വാഹനം ആുകള്‍ തട്ടിയെടുത്തെന്നും ഉപജീവനമാര്‍ഗം ഇല്ലാതായെന്നും വസീദ് പറഞ്ഞു. തനിക്ക് നോമ്പുണ്ടെന്നു പറഞ്ഞിട്ടുപോലും അവര്‍ തന്നെ വെറുതെ വിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ വസീദ് പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പോലിസ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്നുണ്ടെന്നും വസീദ് കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it