Kerala

സ്വര്‍ണക്കടത്ത്: വിശദമായ അന്വേഷണം ആവശ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ചോദ്യം ചെയ്യലില്‍ പ്രതികള്‍ അവര്‍ക്കു ബന്ധമുള്ള ചില ഉന്നത വ്യക്തികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.ഇത് സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാലു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയത്

സ്വര്‍ണക്കടത്ത്: വിശദമായ അന്വേഷണം ആവശ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി എന്‍ഫോഴ്്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം കോടതി നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാലുപേരുടെയും കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയത്.സ്വര്‍ണക്കടത്ത് കൂടാതെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു. പ്രതികളുടെ മൊഴിയും ഉന്നത ബന്ധം അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയാണെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.

മൂവരെയും കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിത്തമുള്ള മറ്റുള്ളവരെക്കുറിച്ചും വിവരം ലഭിച്ചു. കെ ടി റമീസാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് വ്യക്തമായി.ചോദ്യം ചെയ്യലില്‍ പ്രതികള്‍ അവര്‍ക്കു ബന്ധമുള്ള ചില ഉന്നത വ്യക്തികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.ഇത് സംബന്ധിച്ച് പരിശോധിച്ചു വരികയാണ്.ഇതെല്ലാം സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഇതിനായി കൂടുതല്‍ ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.വിശദമായ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസം കൂടി പ്രതികളുടെ കസ്റ്റഡി എന്‍ഫോഴ്‌സമെന്റ് ചോദിച്ചുവെങ്കിലും നാലു ദിവസത്തേക്കാണ് അനുവദിച്ചത്.

Next Story

RELATED STORIES

Share it