Kerala

യുവതിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി പിടിയില്‍

അസം നഗാവ് പബ്ബുദലിയില്‍ അനിസുല്‍ ഹഖ് (22)ആണ് മുവാറ്റുപുഴ പോലിസിന്റെ പിടിയിലായത്

യുവതിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി പിടിയില്‍
X

കൊച്ചി: അസം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശിയായ തൊഴിലാളി പിടിയില്‍ . അസം നഗാവ് പബ്ബുദലിയില്‍ അനിസുല്‍ ഹഖ് (22)ആണ് മുവാറ്റുപുഴ പോലിസിന്റെ പിടിയിലായത്.

അസമില്‍ നിന്നും ജോലിക്കായി കൊണ്ടുവന്ന യുവതിയെ കരാറുകാരനായ ആയ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

മൂന്നു കുട്ടികളുടെ അമ്മയാണ് യുവതി. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സി ജെ മാര്‍ട്ടിന്‍ എസ്‌ഐ സി കെ ബഷീര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഐസിമോള്‍, സിപിഒ മാരായ മോഹന്‍കുമാര്‍, സുഭാഷ്‌കുമാര്‍, സന്ധ്യ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it