Latest News

പാതിവില വാഗ്ദാന തട്ടിപ്പ് കേസ്; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

പാതിവില വാഗ്ദാന തട്ടിപ്പ് കേസ്; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
X

കലൂര്‍: പാതിവില തട്ടിപ്പ് കേസില്‍ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനന്തു കൃഷ്ണനും കെ എന്‍ ആനന്ദകുമാറുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഉടമകളായ കമ്പനികളും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.

ക്രൈംബ്രാഞ്ച് എഫ്‌ഐആറുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇ ഡി അന്വേഷണം ഏറ്റെടുത്തത്. പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രാദേശികമായി ചില രാഷ്ട്രീയ നേതാക്കളെയും തട്ടിപ്പിന്റെ ഭാഗമായി ചില പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ കിട്ടിയ പണം കൈക്കലാക്കിയ മറ്റു ചില തട്ടിപ്പു കമ്പനികളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it