Latest News

എന്‍ജിന്‍ തകരാര്‍: ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

എന്‍ജിന്‍ തകരാര്‍: ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
X

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എന്‍ജിന്‍ സംബന്ധമായ പ്രശ്‌നമാണ് അടിയന്തര ലാന്‍ഡിങിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഇന്ന്‌ രാവിലെ 10.53ഓടെയാണ് അടിയന്തര ലാന്‍ഡിങ് ആവശ്യമായതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തര ജാഗ്രത പ്രഖ്യാപിക്കുകയും അഗ്‌നിരക്ഷാസേന ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. റണ്‍വേയില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. അല്‍പസമയത്തിനകം തന്നെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റുകള്‍ക്ക് സാധിച്ചു. യാത്രക്കാരും ജീവനക്കാരും അപകടമൊന്നുമില്ലാതെ പുറത്തിറങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it