Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നു;ഇന്ന് 1018 പേര്‍ക്ക് രോഗം

കഴിഞ്ഞ ഏതാനും നാളുകളായി പല ദിവസങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതലും രോഗം പടരുന്നത്. ഇന്ന് 952 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 56 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നു;ഇന്ന് 1018 പേര്‍ക്ക് രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നു.ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പല ദിവസങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതലും രോഗം പടരുന്നത്. ഇന്ന് 952 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 56 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും, 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-41,കാഞ്ഞൂര്‍ - 33,കളമശ്ശേരി-32,തുറവൂര്‍-30,നെല്ലിക്കുഴി-28,അശമന്നൂര്‍-27,തൃപ്പൂണിത്തുറ - 26,അയ്യമ്പുഴ-22,പാലാരിവട്ടം-22,ഇടപ്പള്ളി-20,കലൂര്‍-20,കാലടി-19,തിരുമാറാടി-19,കുട്ടമ്പുഴ-18,ചെങ്ങമനാട്-18,നെടുമ്പാശ്ശേരി-18,പായിപ്ര-18,പെരുമ്പാവൂര്‍- 17,കോതമംഗലം-16,മഞ്ഞപ്ര-15,മലയാറ്റൂര്‍ നീലീശ്വരം- 15,അങ്കമാലി -14,ആലുവ-14,ഇലഞ്ഞി-14,ഏലൂര്‍- 14,ഞാറക്കല്‍-14,പള്ളുരുത്തി-13,മരട്-13,എറണാകുളം-12,എളമക്കര -12,വെങ്ങോല -12,കടവന്ത്ര-11,കടുങ്ങല്ലൂര്‍- 11,കീഴ്മാട് -11,കുന്നുകര-11,കൂത്താട്ടുകുളം- 11,പിറവം-11,രായമംഗലം-11,ഉദയംപേരൂര്‍-10,വടവുകോട്- 10,പുത്തന്‍വേലിക്കര-9,ഫോര്‍ട്ട് കൊച്ചി-9,എടത്തല-8,എളംകുന്നപ്പുഴ -8,പൈങ്ങോട്ടൂര്‍-8,മുളന്തുരുത്തി-8,കരുമാലൂര്‍- 7,കറുകുറ്റി- 7,കിഴക്കമ്പലം- 7,ചോറ്റാനിക്കര-7,നോര്‍ത്തുപറവൂര്‍-7,വെണ്ണല-7,ആയവന-6,ആലങ്ങാട്-6,എടക്കാട്ടുവയല്‍-6,എറണാകുളം നോര്‍ത്ത്-6,കുന്നത്തുനാട്-6,ചൂര്‍ണ്ണിക്കര-6,പച്ചാളം- 6,മൂവാറ്റുപുഴ-6,വടുതല-6,ആവോലി-5,എറണാകുളം സൗത്ത്-5,കോട്ടപ്പടി-5,കോട്ടുവള്ളി-5,പല്ലാരിമംഗലം-5,പള്ളിപ്പുറം- 5,മാറാടി-5,വാളകം-5,ശ്രീമൂലനഗരം-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യപ്പന്‍കാവ്, എടവനക്കാട്, ഏഴിക്കര, കുമ്പളങ്ങി, കൂവപ്പടി, ചേരാനല്ലൂര്‍, പാമ്പാക്കുട, പാലക്കുഴ, പോണേക്കര, പോത്താനിക്കാട്, വൈറ്റില, ആമ്പല്ലൂര്‍, ഐക്കാരനാട്, കവളങ്ങാട്, കുമ്പളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂര്‍, തേവര, തോപ്പുംപടി, പനമ്പള്ളി നഗര്‍, പാറക്കടവ്, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മണീട്, മഴുവന്നൂര്‍, വാരപ്പെട്ടി, വേങ്ങൂര്‍, ഇടക്കൊച്ചി, ഒക്കല്‍, കല്ലൂര്‍ക്കാട്, കീരംപാറ, പെരുമ്പടപ്പ്, വരാപ്പുഴ, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, പൂതൃക്ക, മുടക്കുഴ, മുളവുകാട്, രാമമംഗലം, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1005 പേര്‍ രോഗ മുക്തി നേടി. ഇന്ന് 825 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1341 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24965 ആണ്. ഇന്ന് 152 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

11080 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -44,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 20,ജി എച്ച് മൂവാറ്റുപുഴ-18,ഡി എച്ച് ആലുവ- 8,പറവൂര്‍ താലൂക്ക് ആശുപത്രി- 7,പി വി എസ്- 70,സഞ്ജീവനി 34,സിയാല്‍ - 60,സ്വകാര്യ ആശുപത്രികള്‍ - 755,എഫ് എല്‍ റ്റി സികള്‍ - 189,എസ് എല്‍ റ്റി സി കള്‍- 291,വീടുകള്‍ - 8566 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6613 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it