India

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; ആയിരത്തിലധികം പുതിയ കേസുകള്‍

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; ആയിരത്തിലധികം പുതിയ കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 1009 പേര്‍ക്കാണ് ഇന്ന് കൊവിഡ് റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 60 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഏപ്രില്‍ 11 നും 18 നും ഇടയില്‍ പോസിറ്റിവിറ്റി നിരക്കില്‍ ഏകദേശം മൂന്നിരട്ടി വര്‍ധന രേഖപ്പെടുത്തി.

ഫെബ്രുവരി 10 ന് 1,104 കേസുകള്‍ റിപോര്‍ട്ട് ചെയ്തതിന് ശേഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ആകെ സജീവ കേസുകളില്‍ മൂന്നുശതമാനത്തില്‍ താഴെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. കൊവിഡ് വര്‍ധിക്കുന്നതിന്റ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,067 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,47,594 ആയി. സജീവമായ കേസുകളില്‍ മൊത്തം അണുബാധകളുടെ 0.03 ശതമാനം ഉള്‍പ്പെടുന്നു, അതേസമയം, രോഗമുക്തി നിരക്ക് 98.76 ശതമാനമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത 2,067 പുതിയ കേസുകളില്‍ 30 ശതമാനത്തിലധികവും ഡല്‍ഹിയിലാണ്.

Next Story

RELATED STORIES

Share it