പോലിസ് വാഹനം കണ്ട് ഭയന്നോടി കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാല്‍പറമ്പന്‍ അലവിയുടെ മകന്‍ വി പി അഷ്‌റഫ് (45) ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വേങ്ങര: രാത്രിയില്‍ റോഡരികില്‍ ഇരിക്കുന്നതിനിടെ പോലിസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടി കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാല്‍പറമ്പന്‍ അലവിയുടെ മകന്‍ വി പി അഷ്‌റഫ് (45) ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം. മാതാവ്: പാത്തുമ്മ. ഭാര്യ: ഹാജറ. മക്കള്‍: ഷഹാന ഷെറിന്‍, ഷഫീല നസ്രീന്‍, ഷഹനാദ്, ഷാനിദ്, മരുമകന്‍: ഫാരിസ്. സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ്, സിദ്ധീഖ്, ബഷീര്‍, അസീസ്, ഇസ്മായില്‍, ഷാഫി, റിയാസ്.മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് അച്ഛനമ്പലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT