Latest News

തലസ്ഥാനത്തെ അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും

തലസ്ഥാനത്തെ അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും
X

തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. 17 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം.

കഴക്കൂട്ടത്തെ സ്പാകളിലാണ് കോര്‍പ്പറേഷന്‍ പരിശോധന നടത്തിയത്. മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ രേഖകള്‍ ഓഫീസിലെത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടക്കും. പാളയത്തെ സ്പാ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം പൂട്ടിച്ചിരുന്നു. സെക്രട്ടറിയറ്റിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 'സ്പര്‍ശന്‍' സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി.

Next Story

RELATED STORIES

Share it