Latest News

താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. വണ്‍വേ ആയി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.

ചുരം ആറ് ഏഴ് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. പുല്‍പ്പള്ളിയില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചുരം ഇറങ്ങിവന്ന ബസും എതിര്‍ദിശയില്‍ പോകുകയായിരുന്ന വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായ 37 പേര്‍ക്ക് പരിക്കേറ്റു. 33 പേര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ടുപേര്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it