Cricket

ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന്; ഐസിസിക്ക് വഴങ്ങി പാകിസ്താന്‍

ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന്; ഐസിസിക്ക് വഴങ്ങി പാകിസ്താന്‍
X

ഇസ് ലാമബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നു പാകിസ്താന്‍ പിന്‍മാറി. ഫെബ്രുവരി 15ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ, നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം മല്‍സരം നടക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, ഐസിസി എന്നിവര്‍ ലാഹോറില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

''വിവിധ തലത്തില്‍ നടന്ന ചര്‍ച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും പരിഗണിച്ച് ഐസിസി ട്വന്റി-20 ലോകകപ്പില്‍ മുന്‍കൂട്ടി നിശ്ചയിച്ച മല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ പാക് ടീമിന് അനുമതി നല്‍കുന്നു'' എന്ന് പാക് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. പിസിബിയുമായി നടന്ന ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്ന് ഐസിസിയും വ്യക്തമാക്കി.

കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്താന്‍ കളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.






Next Story

RELATED STORIES

Share it