Latest News

ഭക്ഷണം മുടങ്ങുന്നു, ലഭിക്കുന്നത് പഴയതും: നിലമ്പൂരിലെ കൊവിഡ് കെയര്‍ സെന്ററിനെതിരെ പരാതി ഉയരുന്നു

കൊവിഡ് കെയര്‍ സെന്ററില്‍ പുതുതായി പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് മുഖ്യ പരാതി.

ഭക്ഷണം മുടങ്ങുന്നു, ലഭിക്കുന്നത് പഴയതും: നിലമ്പൂരിലെ കൊവിഡ് കെയര്‍ സെന്ററിനെതിരെ പരാതി ഉയരുന്നു
X

മലപ്പുറം: നിലമ്പൂര്‍ നഗരസഭ നടത്തുന്ന കൊവിഡ് കെയര്‍ സെന്ററിലെ ഭക്ഷണ വിതരണത്തിനെതിരില്‍ പരാതി. രോഗികള്‍ക്ക് ഭക്ഷണം തികയുന്നില്ലെന്നും പഴയ ഭക്ഷണമാണ് ലഭിക്കുന്നതെന്നുമാണ് പരാതി. നിലമ്പൂരിലെ ഐജിഎംഎംആര്‍ സ്‌കൂളിലാണ് നഗരസഭ കൊവിഡ് കെയര്‍ സെന്റര്‍ നടത്തുന്നത്.

കൊവിഡ് കെയര്‍ സെന്ററില്‍ പുതുതായി പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് മുഖ്യ പരാതി. രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ ശേഷം മാത്രമാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഇതു കാരണം വൈകുന്നേരമോ രാത്രി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് അടുത്ത ദിവസം ഉച്ചക്കാണ് ഭക്ഷണം ലഭിക്കുന്നത്. വിരലിലെണ്ണാവരുനന്വര്‍ മാത്രമാണ് ഇത്തരത്തില്‍ എത്തുന്നതെങ്കിലും അതിനുള്ള ക്രമീകരണങ്ങളൊന്നും എടുക്കാത്തതാണ് രോഗികള്‍ പട്ടിണി കിടക്കാന്‍ കാരണമായത്.

കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ പ്രവേശിപ്പിക്കുന്ന കൊവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണ വിതരണത്തെ കുറിച്ച് പരാതി ഉയര്‍ന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നിലമ്പൂര്‍ എംഎസ്പി കാംപിലുള്ള പോലീസുകാര്‍ ഈ കേന്ദ്രത്തില്‍ പരിചരണത്തിലായിരുന്നുവെങ്കിലും ഭക്ഷണ വിതരണം മോശമായതോടെ അവര്‍ മേലാറ്റൂരിലെ കൊവിഡ് കെയര്‍ കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

അതേ സമയം പരാതിയെ തുടര്‍ന്ന് അടിയന്തിര യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കി എത്തിക്കുന്നത്. എന്നാല്‍ ആവശ്യമായ ഭക്ഷണപ്പൊതികളുടെ എണ്ണം അവരെ അറിയിക്കുന്നതില്‍ സംഭവിച്ച വീഴ്ച്ചയാണ് ഭക്ഷണം തികയാതെ വരാന്‍ കാരണമായതെന്ന് നഗരസഭ അധികൃതര്‍ വിശദീകരിച്ചു. ഭക്ഷണം സമയത്തിന് എത്തുന്നുണ്ടെങ്കിലും വിതരണം ചെയ്യാന്‍ വൈകുന്നതായും കണ്ടെത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ടെന്നും നഗരസഭ അധികൃതര്‍ പറയുന്നു.

കൊവിഡ് കെയര്‍ കേന്ദ്രത്തില്‍ പരിചരണത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല, രോഗികളെ പട്ടിണിക്കിട്ടവര്‍ക്കെതിരെ നടപടിയെടുക്കുക എന്നതും നഗരസഭയുടെ ചുമതലയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

Next Story

RELATED STORIES

Share it