Top

You Searched For "reject "

വയനാട്ടില്‍ 33 പത്രികകകള്‍ സ്വീകരിച്ചു; ആറെണ്ണം തള്ളി

20 March 2021 1:21 PM GMT
മാനന്തവാടി നിയോജക മണ്ഡലത്തില്‍ 4 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2 ഉം പത്രികകള്‍ തള്ളി. കല്‍പ്പറ്റ നിയോജകമണ്ഡത്തില്‍ ലഭിച്ച എല്ലാം പത്രികയും സ്വീകരിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ആകെ 39 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ; അപ്പീല്‍ ഹൈക്കോടതി തള്ളി

18 Feb 2021 1:29 PM GMT
ജാമ്യം അനുവദിച്ച കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.വിചാരണ കോടതിയുടെ ജാമ്യ ഉത്തരവില്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അനുവദിച്ച ജാമ്യ ഉത്തരവില്‍ ഉപാധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഉപാധികളുടെ ലംഘനമുണ്ടായാല്‍ വിചാരണ കോടതിയെ അന്വേഷണ ഏജന്‍സിക്ക് ജാമ്യം റദ്ദാക്കുന്നതിനു സമീപിക്കാവുന്നതാണ്

പുതിയ ആണവക്കരാറിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം തള്ളി ഇറാന്‍

1 Feb 2021 10:16 AM GMT
പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കുള്ള വന്‍ ആയുധ വില്‍പ്പനയെക്കുറിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവരുടെ നയങ്ങള്‍ തിരുത്തുകയാണ് നല്ലതെന്നും ഖതീബ്‌സാദെ പറഞ്ഞു.

ലൈഫ് മിഷന്‍:സര്‍ക്കാരിന് തിരിച്ചടി; സിബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

12 Jan 2021 5:22 AM GMT
ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നും ബുദ്ധിപരമായ രീതിയില്‍ നടത്തിയ അഴിമതിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.ഈ സ്‌റ്റേയും ഹൈക്കോടതി നീക്കിയിട്ടുണ്ട്.

ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നകേസ്: ഭര്‍ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

6 Nov 2020 2:58 PM GMT
വിചാരണ നടപടികള്‍ക്കു മുമ്പു നവംബര്‍ 13 മുതല്‍ മൂന്നു ദിവസം അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിനു കോടതി അനുമതി നല്‍കി

കൊവിഡ്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നീട്ടണമെന്ന ഹരജി ഹൈക്കോടതി തള്ളി

5 Nov 2020 2:19 PM GMT
കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുന്‍കരുതലുകളുമായി ഡിസംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മിഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു

കൂടത്തായി കൊലപാതക പരമ്പര കേസ്: മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

14 Aug 2020 2:37 PM GMT
ജോളിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളിലെ കുറ്റകൃത്യങ്ങള്‍ സമാനമായ രിതീയിലാണ് ചെയ്തിരിക്കുന്നതെന്നു കോടതി വിലയിരുത്തി. പ്രതിയുടെ പ്രവര്‍ത്തികള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയ്ക്കു ജാമ്യമില്ല

10 Aug 2020 6:04 AM GMT
കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് സ്വപ്‌നയുടെ ജാമ്യഹരജി തള്ളിയത്.എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷ് പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി.ഈ സാഹചര്യത്തില്‍ സ്വപ്‌നയക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന ഹരജി തള്ളി

22 July 2020 2:31 PM GMT
ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു പറയേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകണം; വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി

7 July 2020 8:42 AM GMT
തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്‌സോ പ്രത്യേക കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ മുളയക്കല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം

വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈനെ പുറത്താക്കണമെന്ന്; ബിജെപി നേതാവിന്റെ ഹരജി 10,000 രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളി

30 Jun 2020 2:14 PM GMT
ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ ഹരജിയാണ് പതിനായിരം രൂപ ചിലവ് സഹിതം ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി തള്ളി ഉത്തരവായത്.നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

സിപിഎം കോടതിയും പോലിസുമാണെന്ന പരാമര്‍ശം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി

26 Jun 2020 4:33 PM GMT
വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്

പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

23 Jun 2020 8:14 AM GMT
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ നേരേത്തെ അറസറ്റിലായി റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.അന്വേഷണ സംഘം യഥാസമയം കുറ്റപത്രം സര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തത്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്

പ്രളയ ഫണ്ട് തട്ടിപ്പ്: നാലാം പ്രതി അന്‍വറും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

10 Jun 2020 2:39 PM GMT
ഇരുവരും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. സര്‍ക്കാര്‍ ഫണ്ടാണെന്നു അറിഞ്ഞുകൊണ്ടാണ് ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാവേണ്ടത് അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി
Share it